മുൻകാല ജീവിതത്തെക്കുറിച്ച് ഏറ്റുപറച്ചിലുമായി നടി സനാ ഖാൻ. റുബീനയുടെ പോഡ് കാസ്റ്റിലാണ് തുറന്നുപറച്ചിൽ. അഭിനയ ജീവിതത്തെ വലിയൊരു തെറ്റന്നാണ് സനാ ഖാൻ വിശേഷിപ്പിക്കുന്നത്. അക്കാലത്ത് താൻ ശൈത്താന്റെ(പിശാച്) സ്വാധീനത്തിലായിരുന്നുവെന്നും 36-കാരി പറഞ്ഞു. ബിഗ്ബോസിന് ശേഷം ലഭിച്ച ജനപ്രീതിയിലും ഞാൻ സന്തോഷവതിയായിരുന്നില്ലെന്നും ഖുറാനാണ് തന്റെ ജീവിതം മാറ്റിയതെന്നും അവർ പറഞ്ഞു.
ബിഗ്ബോസിന് പുറത്തുവന്ന ശേഷം കഠിനമായൊരു സമയത്തിലൂടെയാണ് ജീവിതം കടന്നുപോയത്. അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നതിൽ കാര്യമില്ല. ഖുറാൻ വാങ്ങിയതാണ് ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമായത്. പരിഭാഷപ്പെടുത്തിയ ഖുറാൻ വായിച്ചത് ജീവിതത്തിന് ദിശാബോധം നൽകി.
ആദ്യമൊക്കെ ഞാൻ ഫുൾസ്ലീവായിരുന്നു ധരിച്ചിരുന്നത്. പിന്നീട് ഇത് ത്രി ഫോർത്ത് സ്ലീവായി, ശേഷം സ്ലീവ്‌ലെസ് ധരിക്കാൻ തുടങ്ങി. അതേകാര്യം തന്നെ എന്റെ വസ്ത്രങ്ങളുടെ ഇറക്കത്തിലും സംഭവിച്ചു. സ്ലീവ്‌ലെസിൽ നിന്ന് ബാക്ക് ലെസിലേക്കുള്ള യാത്രയിൽ പിശാച് എന്റെ ചിന്തകളെയും അന്തസും അപഹരിച്ചത് ഞാൻ തിരിച്ചറിഞ്ഞില്ല.
അതൊക്കെ പുരോഗമനമെന്നും ആധുനികതയെന്നും കരുതി. തലയിൽ എണ്ണ തേച്ച് കോളേജിൽ പോയിരുന്ന എന്നൊപ്പോലൊരു യാഥാസ്ഥിതിക പെൺകുട്ടി എങ്ങനെ കുറുക്കു വഴിയിലൂടെ ബാക്ക് ലെസ് വസ്ത്രം ധരിച്ച് സ്റ്റേജിൽ കയറിയെന്ന് മനസിലായില്ല.
View this post on Instagram
“>