ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് അവിസ്മരണീയ കൂടികാഴ്ചയ്‌ക്ക് വേദിയായി. ഇതിഹാസ താരങ്ങൾ ഒരുമിക്കുന്ന ടൂർണമെൻ്റിൽ മുൻതാരം സുരേഷ് റെയ്‌നയും മുൻ രാജ്യാന്തര അമ്പയർ ബില്ലി ബൗഡനുമാണ് കണ്ടുമുട്ടിയത്. ഇരുവരും തങ്ങളുടെ ഓർമകൾ പുതുക്കിയ ചിത്രങ്ങളും പകർത്തി. കൂടിച്ചേരലിന്റെ ചിത്രം അമ്പയർ പങ്കുവച്ചിട്ടുണ്ട്.
ഇരുവരും ബൗഡന്റെ ഐതിഹാസികമായ അമ്പയറിംഗ് ആംഗ്യമാണ് റീക്രിയേറ്റ് ചെയ്തത്. 2013-ൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന മത്സരങ്ങളിലൊന്നിൽ, ബില്ലി ബൗഡന്റെ പ്രശസ്തമായ ഔട്ട് വിധിക്കൽ റെയ്നയും ഗ്രൗണ്ടിൽ പകർത്തിയിരുന്നു.
ഇത് പിന്നീട് വൈറലാവുകയും ചെയ്തു. ന്യൂസിലൻഡ് ബാറ്റർമാരിൽ ഒരാളെ ഔട്ടായി പ്രഖ്യാപിക്കാൻ ബൗഡൻ വിരൽ ഉയർത്തിയപ്പോഴായിരുന്നു സംഭവം. ഫീൾഡ് ചെയ്യുകയായിരുന്ന റെയ്ന ബില്ലി ബൗഡന്റെ ശൈലി അദ്ദേഹത്തിന്റെ പിന്നിലെത്തി അനുകരിക്കുകയായിരുന്നു. റെയ്‌നയെ കണ്ടപ്പോൾ ബൗഡൻ ചിരിക്കാനും തുടങ്ങി. “അതെ സുരേഷ് റെയ്ന. എന്തൊരു മികച്ച ക്രിക്കറ്ററാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യൻ. ഇന്ത്യയിൽ അമ്പയറിംഗിനായി മടങ്ങിയെത്തിയതിൽ സന്തോഷമുണ്ട്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം”—-ബൗഡൻ കുറിച്ചു.
View this post on Instagram
“>















