ഗുമസ്തൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലർ നടൻ പൃഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 27ന് തിയേറ്ററിലെത്തും.
കുറ്റാന്വേഷണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന.റിയാസ് ഇസ്മത്തിൻ്റേതാണ് തിരക്കഥ. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ജെയ്സ് ജോസാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, ഷാജു ശ്രീധർ, റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്,സ്മിനു സിജോ, പ്രശാന്ത് അലക്സാണ്ടർ, മക്ബൂൽ സൽമാൻ, ഡ്രാക്കുള സുധീർ,
ഐ.എം വിജയൻ, അലക്സ് കുര്യൻ, ഷാൻ റാവുത്തർ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖം നിമാ മാത്യുവാണ് നായിക വേഷത്തിലെത്തുന്നത്.സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നൽകുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ് പ്രസാദ്. പ്രശസ്ത കാമറാമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം.