റഷ്യന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ നിര്‍മിച്ച അത്യാധുനിക കലാഷ്‌നിക്കോവ് എ.കെ-203 അസോള്‍ട്ട് റൈഫിളുകള്‍ക്ക് ഡിമാൻഡേറുന്നു . ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളാണ് പ്രധാനമായും ഈ ആയുധങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ അമേത്തി ദി ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിലെ (ഐആർആർപിഎൽ) കോർവ ഓർഡനൻസ് ഫാക്ടറിയിൽ 6,71,000 എകെ-203 വിമാനങ്ങൾ റൈഫിളുകള്‍ നിർമ്മിക്കാനും നീക്കമുണ്ട്.
യുക്രെയിനുമായുള്ള യുദ്ധത്തെ തുടർന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തിയതോടെയാണ് എ.കെ-203 അസോള്‍ട്ട് റൈഫിളുകള്‍ക്കായി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചത്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതികളുടെ ഭാഗമായി ആറുലക്ഷത്തോളം റൈഫിളുകള്‍ നിര്‍മിക്കുന്നതിന് 2021 നവംബറിലാണ് 5,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.ശത്രുവിനെ 800 മീറ്റര്‍ വരെ ദൂരെ നിന്ന് കീഴ്‌പ്പെടുത്താനാവുന്ന റൈഫിളുകളാണിത്.
ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിരോധ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ട് . ഒപ്പം പ്രതിരോധ ഉൽപ്പാദനത്തിൽ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയും ചെയ്യും.















