ജനാധിപത്യപരവും ആരോ​ഗ്യകരവും; ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ അതീവ സംതൃപ്തി പ്രകടിപ്പിച്ച് വിദേശ പ്രതിനിധികൾ; എത്തിയത് 16 രാജ്യങ്ങളിലെ നയതന്ത്രജ്ഞർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യപരവും ആരോ​ഗ്യകരവും; ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ അതീവ സംതൃപ്തി പ്രകടിപ്പിച്ച് വിദേശ പ്രതിനിധികൾ; എത്തിയത് 16 രാജ്യങ്ങളിലെ നയതന്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 01:27 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രീയയിൽ അതീവ സംതൃപ്തി പ്രകടിപ്പിച്ച് വിദേശ പ്രതിനിധികൾ. യുഎസ്, സിങ്കപ്പൂർ , നോർവെ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോ​ഗസ്ഥരാണ് വിദേശകാര്യമന്ത്രാലത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തെര‍ഞ്ഞെടുപ്പ് നിരീക്ഷിക്കാനായി കശ്മീരിൽ എത്തിയത്.

മെക്സിക്കോ, ഗയാന, ദക്ഷിണ കൊറിയ, സൊമാലിയ, പനാമ,  നൈജീരിയ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, നോർവേ, ടാൻസാനിയ, റുവാണ്ട, അൾജീരിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. അവർ ആദ്യം ബുദ്ഗാമിലെ ഓംപോറയിലും പിന്നീട് ശ്രീനഗറിലെ പോളിംഗ് സ്റ്റേഷനും സന്ദർശിച്ചു.

വോട്ടിം​ഗ് പ്രക്രിയ ആരോ​ഗ്യകരവും ജനാധിപത്യപരവുമാണെന്ന് ഡൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജോർ​ഗൻ. കെ. ആൻഡ്യൂസ് പറഞ്ഞു. പൂർണ്ണമായും സ്ത്രീ ജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന ” പിങ്ക് പോളിംഗ് സ്റ്റേഷനുകൾ” എന്ന ആശയം മികച്ചതാണെന്ന് ദക്ഷിണ കൊറിയൻ നയതന്ത്രജ്ഞൻ സാങ് വൂ ലിം പറഞ്ഞു.

ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.  56 ശതമാനത്തിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോ​ഗിച്ചു. ​ഗ്രാമ-ന​ഗര വ്യത്യാസമില്ലാതെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ജമ്മു മേഖലയിലെ പ്രശ്ന ബാധിത ജില്ലകളായ റിയാസി, രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ ആളുകൾ വോട്ട് ചെയ്യാൻ നീണ്ട ക്യൂവിൽ കാത്തുനിൽക്കുന്നത് കാണാമായിരുന്നു. റിയാസിയിൽ 74.7 ശതമാനവും പൂഞ്ചിൽ 73.8 ശതമാനവും രജൗരിയിൽ 70.95 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പാണ്ഡുരംഗ് .കെ. പോൾ പറഞ്ഞു

Tags: JK electionForegin envoys
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies