പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ഇതും വായിക്കുക
2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ
2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മാനസികമായി ചില അസ്വസ്ഥകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. മനോരോഗത്തിന് ചികിത്സയിൽ ഉള്ളവർ കൃത്യസമയത് മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ ഇടയുണ്ട്. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുവാൻ ഇടവരും. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക വാര മധ്യത്തോടു കൂടി ശത്രു നാശം, തൊഴിൽ വിജയം, കീർത്തി, ഭക്ഷണ സുഖം എന്നിവ ലഭിക്കും. ദമ്പതികൾ ഒരുമിച്ചു താമസിക്കത്തക്ക വണ്ണം ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകാൻ ഇടയുണ്ട്. വളരെകാലമായി വിവാഹം ആലോചിച്ചിരുന്നവർക്ക് ആഗ്രഹിച്ച രീതിയിൽ ഉള്ള വിവാഹാലോചനകൾ വന്നുചേരും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രൊജെക്ടുകൾ ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഈ വാരം വളരെ അധികം വെല്ലുവിളികൾ നേരിടുന്ന വാരമാണ്. സാമ്പത്തികമായും മാനസികമായും ശാരീരീരികമായും കുടുംബപരമായും വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ദമ്പതികൾ തമ്മിൽ മാനസിക ഐക്യം കുറയുകയും പരസ്പരം കലഹിക്കുവാനും സാധ്യത ഉണ്ട്. മാതാപിതാക്കൾക്ക് രോഗാരിഷ്ടത ഉണ്ടാകുകയും ആശുപത്രി വാസത്തിനും ഇടയുണ്ട്. ഉദര സംബന്ധമായും ഉറക്കക്കുറവ് മൂലവും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ഛർദി, അതിസാരം, ശക്തമായ വയറുവേദന എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. അനാവശ്യമായി സംസാരിക്കുന്ന വിഷയം സ്വയം വിനയായി മാറും. വാരം അവസാനം ശത്രുഹാനി, തൊഴിൽ വിജയം, ധനനേട്ടം, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കം എന്തുകാര്യങ്ങളിലും ധൈര്യത്തോട് കൂടി ഇറങ്ങി പുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും. അസാമാന്യമായ ചിന്താശേഷി പ്രകടിപ്പിക്കുന്നത് പലരുടെയും ആദരവ് പിടിച്ചു പറ്റുവാൻ സാധിക്കും. എന്നാൽ വാര മധ്യത്തോട് കൂടി മാനസീകമായും കുടുംബപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. പ്രണയിക്കുന്ന യുവതീ യുവാക്കൾ തമ്മിൽ പരസ്പര ധാരണയോടെ പിരിയുവാൻ ശ്രമിക്കും. അവിഹിത ബന്ധം വഴി മാനഹാനി, ധന നഷ്ടം എന്നിവ സംഭവിക്കും. ഭാര്യാ ഭർത്താക്കന്മാർ തമ്മിലും സന്താനങ്ങൾ തമ്മിലും നിസ്സാര കാര്യത്തിന് വാക്ക് തർക്കം ഉണ്ടാവാൻ ഇടയുണ്ട്. പല കാര്യങ്ങളിലും പരസ്പര ബഹുമാനം ഇല്ലാതെ പെരുമാറുന്ന അവസ്ഥ സംജാതമാകും. കൊളസ്‌ട്രോൾ മറ്റു ശാരീരീക അസുഖമുള്ളവർ ജാഗ്രത പാലിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
തൊഴിൽപരമായും കുടുംബപരമായും അസ്വസ്ഥകൾ ഉണ്ടാവാൻ ഇടയുണ്ട്. സന്താനങ്ങളോട് അനാവശ്യമായ വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും അത് കുടുംബ ബന്ധു ജനങ്ങളുടെ ഇടയിൽ സംസാര വിഷയം ആകുകയും ചെയ്യും. ദമ്പതികൾ തമ്മിൽ പരസ്പര ധാരണയോട് കൂടി പിരിയുവാൻ ശ്രമിക്കും. നേത്ര സംബന്ധമായോ മറ്റു ശിരോ രോഗമുള്ളവർ സൂക്ഷിക്കുക കുറഞ്ഞ പക്ഷം വൈദ്യ സഹായം സ്വീകരിക്കുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്‌ക്കുവാൻ സഹായിക്കും. സഹോദരീ സഹോദരൻമ്മാർ തമ്മിലുള്ള സ്നേഹവും ഐക്യവും കൂടുകയും പരസ്പര സഹായ സഹകരണങ്ങൾ ആശ്വാസം നൽകുകയും ചെയ്യും. ഏറ്റവും വേണ്ടപ്പെട്ടവർക്ക് മരണമോ മരണ സമാനമായ അവസ്ഥകളോ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഏതെങ്കിലും രചനകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു തങ്ങളുടെ രചന പ്രസീദ്ധികരിക്കുവാൻ സാധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V