സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള (1200 കന്നി 13 മുതൽ കന്നി 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള (1200 കന്നി 13 മുതൽ കന്നി 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 04:45 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഇതും വായിക്കുക

2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ

 

2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ

 

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വളരെ നാളായി അസുഖത്തിന് ചികിത്സയിൽ ഉണ്ടായിരുന്നവർക്ക് രോഗം മാറി ആരോഗ്യം വീണ്ടെടുക്കും. ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹവും വിശ്വാസവും വർദ്ധിക്കും. അപ്രതീഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. വിലപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കുവാൻ സാധ്യത ഉണ്ട്. തൊഴിൽ പരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറുവാൻ ഇടയുണ്ട്. തെറ്റിപ്പിരിഞ്ഞ കുടുംബ ബന്ധു ജനങ്ങൾ വീണ്ടും തിരിച്ചുവരുവാൻ സാധ്യത ഉണ്ട്. കലാകാരൻമ്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും. തൊഴിൽ ക്ലേശം വർദ്ധിക്കുമെങ്കിലും മേലധികാരിയുടെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിൽ സേവനം കാഴ്ച വെയ്‌ക്കുവാൻ സാധിക്കും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം ഇഷ്ട്ട ഭക്ഷണം കഴിക്കുവാനുള്ള അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന അസന്തുലിതാവസ്ഥ മാറുന്ന രീതിയിൽ ജീവിതത്തിൽ പുതിയ ചില വഴിത്തിരിവുകൾ ഉണ്ടാകും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കം സ്ത്രീകൾ മൂലം മാനഹാനി, അപവാദം എന്നിവ കേൾക്കുന്ന സാഹചര്യം ഉണ്ടാവും. അനാവശ്യമായ കൂട്ടുകെട്ടുകൾ കൂടുവാനും ദുർ പ്രവർത്തികൾ ചെയ്യുവാനും ഉള്ള സാഹചര്യം ഉണ്ടാവും. അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകുകയും ധനക്ലേശത്തിന് കാരണമാകുകയും ചെയ്യും. കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും ഇടനൽകും. വാതകഫരോഗങ്ങൾ വർദ്ധിക്കുകയും അതുവഴി പ്രയാസങ്ങൾ അനുഭവപ്പെടുകയും ചെയ്യും. വാരം മധ്യത്തോട് കൂടി അസുഖം കുറയുകയും ശരീര ചൈതന്യം വർദ്ധിക്കുകയും ചെയ്യും. പുതിയ വരുമാന മാർഗമോ തൊഴിലോ ലഭിക്കുവാൻ സാധ്യത ഉണ്ട്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പോകുവാൻ സാധിക്കും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ലാഭം , സത് സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഈ വാരം ലഭിക്കുവാൻ സാധ്യത ഉണ്ട്. വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും. പ്രണയിച്ചു കൊണ്ടിരുന്നവർക്ക് വീട്ടുകാരുടെ സമ്മതത്തോടു കൂടി വിവാഹം കഴിക്കുവാനുള്ള അവസരം ലഭിക്കും. എന്നാൽ വാര മധ്യത്തിലെ സ്ത്രീകളോട് ഇടപഴകുന്ന വഴി മാനസീകമായും സാമ്പത്തീകമായും ചില പ്രശ്നങ്ങൾ ഉടലെടുക്കുവാൻ സാധ്യത ഉണ്ട്. പല പ്രകാരത്തിലുള്ള ധനക്ലേശം ഉണ്ടാവുകയും ഏറ്റവും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുവാനും ഇടയുണ്ട്. വാരം അവസാനത്തോട് കൂടി ധനപരമായും കുടുംബപരമായും സമാധാന അന്തരീക്ഷം ഉണ്ടാകും. ലോട്ടറി , നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

കർമ്മ സംബന്ധമായി ഈ വാരം വളരെ അധികം നേട്ടങ്ങൾ ഉണ്ടാവുന്ന വാരമാണ്. സർക്കാർ ജോലിയിൽ അപേക്ഷിച്ചവർക്ക് അർഹമായ തൊഴിൽ നേട്ടം ഉണ്ടാവുന്ന സമയമാണ്. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ ആദരവും പിന്തുണയും ലഭിക്കും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും പദവിയും ലഭിക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റമോ പദവിയിൽ സ്ഥലം മാറ്റമോ പ്രതീക്ഷിക്കാം. ദാമ്പത്യ കാര്യത്തിൽ വളരെ നാളായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ബന്ധു ജനങ്ങളുടെ സാന്നിധ്യത്തിൽ പരിഹരിക്കപ്പെടും. സന്താനങ്ങളുടെ ശ്രേയസ്സും ആരോഗ്യവും വർധിക്കുന്ന സമയമാണ്. ബന്ധു ജനങ്ങളോടൊപ്പം വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും അവരോടൊപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies