പാർട്ടിയെയും മുഖ്യമന്ത്രിയെയും ഒറ്റിയെന്ന് പറഞ്ഞ് പിവി അൻവർ എം.എൽ.എയ്‌ക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടത്തിൽ സിപിഎമ്മിന്റെ കൊലവിളി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തിൽ നിലമ്പൂർ ഏരിയാ കമ്മിറ്റി നടത്തിയ പ്രകടനത്തിലായിരുന്നു അസഭ്യവും ഭീഷണി മുദ്രാവാക്യവും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പാർട്ടിക്കാരോട് അൻവറിനെതിരെ തെരുവിലറങ്ങാൻ ആഹ്വാനം ചെയ്തത്.
‘പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്‌ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കൈയും കാലും വെട്ടിയരിഞ്ഞ് ചാലിയാർ പുഴയിൽ കാെണ്ടാക്കും എന്നായിരുന്നു കൊലവിളി.
ചെങ്കൊടി തൊട്ടു കളിക്കേണ്ട എന്ന ബാനറുമായി എത്തിയ പ്രവർത്തകർ പ്രതിഷേധ ജാഥയ്‌ക്ക് പിന്നാലെ അൻവറിന്റെ കോലവും കത്തിച്ചു. എടവണ്ണ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിലും പ്രകടനം നടന്നു. ഇവിടെ രാഷ്‌ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു.