ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗ്രാം ജില്ലയിൽ രാവിലെയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. വീടുകൾ തോറും നടത്തിയ തെരച്ചിലിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സൈന്യത്തിനും പൊലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഡിഗം ദേവസർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ ഐജിപി വികെ ബിർദി അറിയിച്ചു.
#WATCH | Srinagar, J&K: On Kulgam encounter, Kashmir IGP VK Birdi says, “The security forces received information yesterday late at night regarding the movement of terrorists in the Arigam area. When the security forces reached, they were fired upon. The encounter began and is… pic.twitter.com/6HfRYM4Mbc
— ANI (@ANI) September 28, 2024
ജമ്മുകശ്മീരിൽ മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 ജില്ലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. സെപ്തംബർ 15-ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സെപ്തംബർ 14-ന് ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.