ന്യൂയോർക്ക്: പ്രതീക്ഷയുടെ ഉറവിടമായിരുന്ന സാങ്കേതിക മുന്നേറ്റങ്ങൾ ഇപ്പോൾ ഉത്കണ്ഠയുടെ ഘടകമായി മാറിയെന്ന ആശങ്ക പങ്കിട്ട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. അത്യാഗ്രഹം മൂത്ത് നടത്തുന്ന പദ്ധതികൾ കടക്കെണ്ണിയിലാക്കുമെന്നും കണക്റ്റിവിറ്റി പദ്ധതികൾ പരമാധികാരത്തെയും ഐക്യത്തെയും തകർക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിൽ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ‍് പദ്ധതിയെ കുറിച്ച് പരോക്ഷമായി പറയുകയായിരുന്നു വിദേശകാര്യമന്ത്രി.
ഗ്ലോബൽ സൗത്തിലെമ്പാടും വികസന പദ്ധതികൾ താളം തെറ്റിയിരിക്കുകയാണെന്നും സുസ്ഥികര വികസന ലക്ഷ്യങ്ങൾ പിന്നോട്ട് പോവുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കാലാവസ്ഥാ സംഭവങ്ങൾ കൂടുതൽ തീവ്രതയോടെ സംഭവിക്കുന്നു. ഭക്ഷ്യസുരക്ഷ ആരോഗ്യസുരക്ഷ പോലെ തന്നെ ആശങ്കാജനകമാണ്. സമാധാനവും സമൃദ്ധിയും ഒരുപോലെ അപകടത്തിലാണെന്നും എസ്. ജയ്ശങ്കർ ആശങ്ക പ്രകടിപ്പിച്ചു.















