ചെന്നൈ: റിലീസിന് ദിവസങ്ങൾക്ക് പിന്നാലെ രജനീകാന്ത് ചിത്രം വേട്ടൈയനിൽ നിന്ന് നടൻ പ്രകാശ് രാജിനെ പുറത്താക്കിയെന്ന് റിപ്പോർട്ട്. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടത്. പ്രകാശ് രാജിന്റെ ഡബ്ബിംഗ് മോശമെന്ന് കമൻ്റ് വന്നതോടെയാണ് അടിയന്തര മാറ്റം. കഴിഞ്ഞ ആഴ്ച പ്രിവ്യൂ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഇതിൽ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് ശബ്ദം നൽകിയിരുന്നത് പ്രകാശ് രാജ് ആയിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശം ഉയർന്നതിന് പിന്നാലെയാണ് പ്രകാശ് രാജിനെ മാറ്റാൻ അണിയറെ പ്രവർത്തകർ തീരുമാനിച്ചതെന്നാണ് സൂചന. നടന്റെ ശബ്ദം ബിഗ്ബിക്ക് ഒട്ടും ചേരുന്നില്ലെന്നായിരുന്നു വിമർശനം. ഇതോടെ എഐ സഹായത്തോടെ അമിതാഭിന്‍റെ ശബ്ദം തന്നെ തമിഴ് വേർഷനിലും ഉപയോഗിക്കാനാണ് ശ്രമം.
ജയ് ഭീം എന്ന മികച്ച ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടൈയന്‍’ വ്യവസ്ഥിതിക്കെതിരെ പോരാടുന്ന രജനികാന്ത് അവതരിപ്പിക്കുന്ന വിരമിച്ച ഒരു പൊലീസുകാരന്‍റെ കഥയാണ് പറയുന്നത്. അഭിതാഭ് ബച്ചനും ഫഹദ് ഫാസിലും സുപ്രധാന വേഷങ്ങളിലെത്തുന്നു,
റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ സാബുമോൻ അബ്ദുസമദും എത്തുന്നുണ്ട്.















