നവരാത്രി ഉത്സവത്തിനൊരുങ്ങി അനന്തപുരി; മുന്നൂറ്റിനങ്ക പുറപ്പെട്ടു; കേരളാ - തമിഴ് നാട് പോലീസിന്റെ സംയുക്ത ഗാർഡ് ഓഫ് ഓണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവരാത്രി ഉത്സവത്തിനൊരുങ്ങി അനന്തപുരി; മുന്നൂറ്റിനങ്ക പുറപ്പെട്ടു; കേരളാ – തമിഴ് നാട് പോലീസിന്റെ സംയുക്ത ഗാർഡ് ഓഫ് ഓണർ

നവരാത്രിവിഗ്രഹ ഘോഷയാത്ര നാളെ തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 10:27 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം/ നാഗർ കോവിൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റി നങ്കാ ദേവി പുറപ്പെട്ടു. മുന്നൂറ്റി നങ്കൈയ്‌ക്ക് കേരള – തമിഴ്നാട് പോലീസ് സേനകൾ സംയുക്തമായി ഗാർഡ് ഓഫ് ഓണർ നൽകി.

നവരാത്രി മഹോത്സവ പ്രമാണിച്ച് ഇക്കൊല്ലത്തെ വിഗ്രഹങ്ങളുടെ ഘോഷയാത്ര ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പതിവനുസരിച്ച് തമിഴ്നാട് -കേരള സർക്കാറുകൾ സംയുക്തമായി സംഘടിപ്പിക്കും.

നവരാത്രി ആഘോഷം ആചാരപൂർവ്വം നടത്തുന്നതിന്റെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര പദ്മനാഭപുരത്ത് നിന്ന് ഒക്ടോബർ 1 ന് ആരംഭിക്കും. ഇന്ന് വൈകുന്നേരത്തോടെ കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തുന്ന മുന്നൂറ്റി നങ്കാ ദേവി നാളെ രാവിലെ തേവാരക്കെട്ട് ക്ഷേത്രത്തിനു മുന്നിൽ എത്തും. നാളെ പുലർച്ചെ നാലുമണിയോടെ കുമാരകോവിലിൽ നിന്ന് വേളിമല കുമാരസ്വാമി പത്മനാഭപുരത്തേക്ക് എഴുന്നള്ളും. പത്മനാഭപുരം കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മുന്നൂറ്റിനങ്കദേവിയും വേളിമല കുമാര സ്വാമിയും, പദ്മനാഭപുരത്തെ തേവാരക്കെട്ട് സരസ്വതീ ദേവിയും അനന്തപുരിയിലേക്ക് ഘോഷയാത്രയായി പുറപ്പെടും.

ഘോഷയാത്ര ആദ്യദിവസം ഒക്ടോബർ 1 ന് രാത്രിയോടെ കുഴിത്തുറയിലെത്തും. തുടർന്ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഘോഷയാത്ര വിശ്രമിക്കും. പിറ്റേദിവസം ഒക്ടോബർ 2 ന് രാവിലെ കുഴിത്തുറയിൽ നിന്നും തിരിക്കുന്ന ​ഘോഷയാത്രയ്‌ക്ക് കേരള അതിർത്തിയിൽ സ്വീകരണവും ഉണ്ടാകും. അന്ന് രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര പിറ്റേന്ന് ഒക്ടോബർ 3 ന് രാവിലെ പുറപ്പെട്ട് രാത്രിയോട് കൂടെ കിഴക്കേക്കോട്ടയിൽ എത്തും. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്‌ക്കുമുന്നിൽ ഈ ഘോഷയാത്രയ്‌ക്കു തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആചാരപരമായ വരവേൽപു നൽകും. തിരുവിതാംകൂറിന്റെ ട്രഷറിയായിരുന്ന കരുവേലപ്പുര മാളിക പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പത്മ തീർഥക്കുളത്തിന് എതിർവശത്താണ്

വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും , ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും തേവാരക്കെട്ട് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും പൂജയ്‌ക്കിരുത്തുന്നു.

തുടർന്ന്, നവരാത്രി ആഘോഷം വിജയദശമി ദിനമായ ഒക്ടോബർ 13-ന് സമാപിക്കും. ഒരു ദിവസത്തെ “നല്ലിരിക്ക”ക്ക് ശേഷം ഒക്ടോബർ 15ന് വിഗ്രഹങ്ങളുടെ തിരിച്ചുള്ള യാത്ര ആരംഭിക്കും. ഒക്ടോബർ 17 നു പദ്മനാഭ പുരത്ത് എത്തിച്ചേരും.

നൂറ്റാണ്ടുകളായി തുടരുന്നു ഈ ആചാരം തമിഴ്നാട് കേരള സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ്.

Tags: Shardiya Navaratri 2024
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies