അടുത്തവർഷം പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? നാളുകളായി ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെക്കുറെ ഇന്ത്യ ടൂർണമെന്റി പങ്കെടുക്കില്ലെന്ന കാര്യം ഉറപ്പാണെങ്കിലും ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യക്ത വരുത്തുകയാണ് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല.
ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. കേന്ദ്രസർക്കാരിൽ നിന്ന് അനുമതി തേടുന്നതാണ് രാജ്യാന്തര പരമ്പരകളിൽ നമ്മുടെ പോളിസി. പോകണോ വേണ്ടയോ എന്നുള്ളത് സർക്കാരിന്റെ തീരുമാനമാണ്. ഇക്കാര്യത്തിൽ സർക്കാർ എന്ത് തീരുമാനിച്ചാലും അതാകും അന്തിമമായി ബിസിസിഐ അനുസരിക്കുക—-ശുക്ല പറഞ്ഞു.
2008ന് ശേഷം ഇന്ത്യ പരമ്പര കളിക്കാൻ പാകിസ്താനിലേക്ക് പോയിട്ടില്ല. മുംബൈ ഭീകരാക്രമണത്തിൽ 150 പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് രാജ്യം തീരുമാനം എടുത്തത്. അടുത്ത ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യൻസ് ട്രോഫി തീരുമാനിച്ചിരിക്കുന്നത്.















