ശരീരത്തിലെ മുള്ള് ചലിപ്പിക്കും; പ്രകാശം കണ്ട് അടുത്ത് ചെന്നാൽ വായ്ക്കുള്ളിലാവും; 'കടൽ പിശാച്' എന്നറിയപ്പെടുന്ന മത്സ്യം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശരീരത്തിലെ മുള്ള് ചലിപ്പിക്കും; പ്രകാശം കണ്ട് അടുത്ത് ചെന്നാൽ വായ്‌ക്കുള്ളിലാവും; ‘കടൽ പിശാച്’ എന്നറിയപ്പെടുന്ന മത്സ്യം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 06:46 pm IST
FacebookTwitterWhatsAppTelegram

നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും ലോകമാണ് ആഴക്കടൽ. തിരിച്ചറിയാൻ കഴിയാത്ത വിധം ജീവജാലങ്ങൾ ഒളിച്ചിരിക്കുന്ന ഇടം. പല കടൽ ജീവികളെയും പെട്ടെന്ന് തിരിച്ചറിയുക അസാധ്യമാണ്. പലതും ഒളിച്ചിരുന്നാണ് ഇര തേടുന്നത്. അത്തരത്തിൽ കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരുന്ന് ഇര പിടിക്കുന്ന ഒരു മത്സ്യമാണ് ലോഫിഫോമിസ് മത്സ്യവർഗത്തിലെ അംഗമായ ആംഗ്ലർ മത്സ്യം. ഈ വർഗത്തിൽ 90-ഓളം സ്പീഷീസുണ്ട്.

ഈ ഇരപിടിയൻ ആഴക്കടൽ മത്സ്യത്തെ ‘കറുത്ത കടൽ പിശാച്’ എന്നാണ് വിളിക്കുന്നത്. ജലോപരിതലത്തിൽനിന്നും 500 – 2000 മീറ്റർ വരെ ആഴത്തിൽ ഇവ കാണപ്പെടുന്നു. ഇവയിലെ ഒരു സ്പീഷിസ് ബ്രിട്ടീഷ് കടലോരത്തോടടുത്തുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്. നീണ്ട വായും നീണ്ടു പുറകോട്ടു വളഞ്ഞ പല്ലുകളും വലിയ പരന്ന തലയും ഇവയെ മറ്റു മീനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. പുറകോട്ടു വളഞ്ഞിരിക്കുന്ന പല്ലുകൾ വായ്‌ക്കുള്ളിൽ അകപ്പെടുന്ന ഇര രക്ഷപ്പെടാതിരിക്കാൻ സഹായിക്കുന്നു.

കടലിന്റെ അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതു കാരണം ശത്രുക്കൾക്ക് ആംഗ്ലർ മത്സ്യത്തെ കണ്ടെത്തുക അസാധ്യം. ഇവയുടെ ശരീരത്തിന് മുകളിലായി മൂന്ന് മുള്ളുകളുണ്ട്. ഇവയിൽ ഏറ്റവും നീളംകൂടിയ ഒന്നാമത്തെ മുള്ളിനു മാത്രം സ്വതന്ത്രമായി ചലിക്കാൻ കഴിവുണ്ട്. മുകളിലേക്കു തള്ളിനില്ക്കുന്ന ഒരു കൊളുത്തു പോലെയാണിതു കാണപ്പെടുന്നത്. ഇതിനൊരു ചർമാവരണമുണ്ട്. സ്വയംപ്രകാശനശക്തിയുള്ള ഈ മുള്ള് ചലിപ്പിച്ച് മറ്റു മത്സ്യങ്ങളെവരെ സമീപത്തേക്ക് ആകർഷിക്കും. മത്സ്യങ്ങൾ അടുത്തേക്ക് വരുമ്പോൾ മണ്ണിൽ നിന്നും തലയുയർത്തി പൊടുന്നനെ അവ വിഴുങ്ങും.

 

 

 

 

 

Tags: FishSUBangler fish
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies