ബിഗ്ബോസ് ഒടിടി 3 ഫെയിം അദ്നാൻ ഷെയ്ഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി ഇഫാത്ത്. അടുത്തിടെയാണ് അദ്നാൻ പ്രണയിനി ആയിഷയെ വിവാഹം ചെയ്തത്. എന്നാൽ അവർ ഹിന്ദുവായിരുന്നുവെന്നും പിന്നീട് മതപരിവർത്തനം നടത്തി ആയിഷയാക്കി മാറ്റുകയായിരുവെന്നുമാണ് ഇഫാത്തിന്റെ ആരോപണം.
അവളുടെ പേരി റിദ്ദി ജാഥവ് എന്നായിരുന്നുവെന്നും വെളിപ്പെടുത്തി. വിവാഹത്തിന് മുൻപ് വധുവിന്റെ ചിത്രങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇഫാത്ത് പറയുന്നു. ആയിഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ഇഫാത്ത് ആരോപണം ഉന്നയിച്ചത്. റിദ്ദിയുടെ മുൻകാല ചിത്രങ്ങളാണ് അവർ പുറത്തുവിട്ടത്. ഇൻ്റിഗോ എയർഹോസ്റ്റസ് ആയിരുന്ന റിദ്ദിയെന്നും ഇഫാത്ത് പറയുന്നു. അവർ 2023 നവംബറിൽ വിവാഹിതരായിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തുന്നു.
അദ്നാൻ ഒരു പേജിനോട് ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു. അദ്നാന്റെയും ആയിഷയുടെയും(റിദ്ദി) ദുബായിലെ അവധിക്കാല ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. സത്യങ്ങൾ ഉടനെ പുറത്തുവരുമെന്നാണ് അദ്നാന്റെ പ്രതികരണം. സഹോദരൻ തന്നെ മർദിച്ചതായി കാട്ടി ഇഫാത്ത് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ പാെലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
View this post on Instagram
“>