മാളികപ്പുറത്തിലെ പീയൂഷ് ഉണ്ണി എന്ന തള്ളുണ്ണി സിനിമയിൽ എത്തിയത് ടിക്ടോകിലൂടെയാണ്. ശ്രീപത് യാൻ എന്നാണ് ശരിയായ പേരെങ്കിലും പിയുഷ് സ്വാമി എന്ന പേരാണ് മലയാളികൾക്ക് കൂടുതൽ പരിചിതം. അടുത്തിടെ ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീപതും അനിയത്തി വാമികയും പ്രത്യക്ഷപ്പെട്ടിരുന്നു. അഭിമുഖത്തിൽ വലുതാകുമ്പോൾ ആരാകണമെന്ന കാര്യവും ശ്രീപത് പറയുന്നുണ്ട്.
അച്ഛനും അമ്മയും മുത്തച്ഛനും അദ്ധ്യാപകരാണെങ്കിലും തനിക്ക് പൊലീസാകാനാണ് ഇഷ്ടമെന്ന് ശ്രീപത് പറയുന്നു. എന്റെ ആഗ്രഹം നല്ലൊരു നടനും ഒപ്പം ഒരു പോലീസ് ഓഫീസറും ആകുകയെന്നതാണ്. വില്ലത്തരങ്ങളൊന്നുമില്ലാത്ത, ജനങ്ങളെ സഹായിക്കുന്ന, നല്ലൊരു പൊലീസ് ഓഫീസറാകണം ശ്രീപത് പറഞ്ഞു.
സിനിമാ ഓർമ്മകളിൽ ഏറ്റവും രസകരമായത് മാളികപ്പുറ’ത്തിന്റെതുതന്നെയാണ്. അന്‍പത്തിരണ്ടുദിവസത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. സെറ്റില്‍വെച്ച് ജന്മദിനമാഘോഷിച്ചത് മറക്കാനാവാത്ത ഓര്‍മ്മയാണ്. കേക്കുമുറിച്ച് എല്ലാവരുംകൂടി എന്റെ മുഖത്ത് തേച്ചതും പിറ്റേന്ന് മുഖക്കുരു വന്നതുമെല്ലാം രസമുള്ള ഓര്‍മ്മകളാണ്, കുഞ്ഞുതാരം പറഞ്ഞു.















