മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റവും ഉണ്ടാകും. സാമ്പത്തികമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ഭാര്യാഭർത്തൃ ഐക്യം, ശത്രുഹാനി, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
അമിതമായ ആത്മവിശ്വാസം പലതരത്തിലുള്ള സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയാകും. വാത ഉദര രോഗമുള്ളവരിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കും. വാഹന ഉപയോഗത്തിൽ സൂഷ്മത ഇല്ലെങ്കിൽ അപകടം ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഉറക്കക്കുറവ് മൂലം ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടാം. ഭാര്യാ ഭർത്തൃ – സന്താന സുഖഹാനി ഉണ്ടാവും. മാതാപിതാക്കൾക്കോ തനിക്കോ രോഗാദി ദുരിതങ്ങളോ അരിഷ്ടതയോ വരുവാൻ സാധ്യത ഉണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സാഹിത്യകാരന്മാർക്ക് തങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിക്കും. തൊഴിൽ വിജയം, സഹോദരഗുണം, സൽസുഹൃത്തുക്കളെ ലഭിക്കുക, ധനലാഭം എന്നിവ പ്രതീക്ഷിക്കാം
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം)
കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമോ കലഹമോ ഉണ്ടാകും. ശിരോരോഗം രോഗമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അസുഖം വർദ്ധിക്കും. പ്രവർത്തനത്തിൽ മന്ദത, ധനക്ലേശം എന്നിവ അനുഭവപ്പെടും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതി ഭാഗം)
വളരെക്കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഭക്ഷണം കഴിക്കുവാനും അവസരം ലഭിക്കും. മനസ്സുഖം, നിദ്രാസുഖം എന്നിവ ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽ ഭാഗം)
രോഗാദി ദുരിതങ്ങൾ അലട്ടുവാനോ ശരീര സുഖക്കുറവ് അനുഭവപ്പെടുകയോ ചെയ്യും. വിലപ്പെട്ട രേഖകൾ മോഷണം പോകുവാൻ സാധ്യതയുണ്ട്. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഈ സമയത്ത് ജനിക്കുന്ന കുട്ടികളിൽ രാജയോഗം ഉണ്ടാകും. ബന്ധുജന സമാഗമം, ദാമ്പത്യ ഐക്യം, കുടുംബത്തിലെ മംഗള കർമ്മങ്ങളിൽ നിറസാന്നിധ്യം ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ ഭാഗം)
കർമ്മ സംബന്ധമായി വളരെയധികം പുരോഗതി ലഭിക്കുവാൻ സാധ്യതയുണ്ട്. മേലധികാരിയുടെ പ്രീതി ലഭിക്കുകയും പദവിയിൽ ഉയർച്ച ലഭിക്കുവാനും ഇടയുണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴിൽ സ്ഥലങ്ങളിൽ നിസ്സാരമായ കാര്യങ്ങളിൽ അപ്രീതി ഉണ്ടാകും. ജാതകത്തിലെ ശനിയുടെ സ്ഥിതി അനുസരിച്ച് ജയിൽവാസം വരെ അനുഭവത്തിൽ വരുവാൻ ഇടയാകും. ഉദരരോഗം വരാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ സർപ്പ ദംശനമേൽക്കുവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. രോഗാദി ദുരിതങ്ങൾ അലട്ടുകയും ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ശത്രുദോഷം, മനഃശാന്തിക്കുറവ് എന്നിവ അനുഭവപ്പെടും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ആത്മാർത്ഥമായ പരിശ്രമ ഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V