നടൻ ഗോവിന്ദയ്‌ക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം മറ്റാെരു തലത്തിലേക്ക് എന്ന് സൂചന. താരത്തിന് അബദ്ധത്തിലാണോ വെടിയേറ്റതെന്നാണ് സംശയം. തോക്ക് വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നടന്റെ വിശദീകരണം. 20 വർഷം പഴക്കമുള്ള തോക്ക് ലോക്കായിരുന്നില്ലെന്നും നടൻ മാെഴി നൽകിയിട്ടുണ്ട്. കാലിൽ തറച്ച 9MM ബുള്ളറ്റ് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. വെടിയേറ്റ പിന്നാലെ താരത്തിന് അമിത രക്തസ്രാവവുമുണ്ടായിരുന്നു.
താരത്തിൻ്റ കാലിലാണ് വെടിയേറ്റത്. ചികിത്സ തുടരുന്ന താരം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പ്രാഥമിക അന്വേഷണത്തിൽ തിരിമറിയൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് പറയുമ്പോഴും താരത്തിന്റെ മൊഴിയിൽ അവർ തൃപ്തരല്ലെന്നാണ് സൂചന. ഗോവിന്ദയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗോവിന്ദയുടെ മകൾ ടീന അഹൂജയെയും നേരത്തെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ പുലർച്ചെ 4.45നാണ് സംഭവമെന്നാണ് റിപ്പോർട്ട്.