തിരുവനന്തപുരം: കൊല്ലം മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം. സർവീസ് അനുവദിച്ചുള്ള ഉത്തരവ് റെയിൽവേ പുറത്തിറക്കി. ഈ മാസം ഏഴാം തീയതി മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്.
വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും സഹായകമാകുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ പുതിയ സർവീസ് സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു.
പുനലൂർ- എറണാകുളം മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. കോച്ചുകൾ തിരുവനന്തപുരം ഡിവിഷന് ലഭിക്കുന്നത് പ്രകാരം സർവീസ് തുടങ്ങുമെന്നാണ് വിവരം.