മുഖ്യമന്ത്രി രാജി വെയ്ക്കണം; പകരം റിയാസിനെയോ വീണയെയോ ചുമതല ഏൽപിക്കണമെന്ന് പിവി അൻവർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി രാജി വെയ്‌ക്കണം; പകരം റിയാസിനെയോ വീണയെയോ ചുമതല ഏൽപിക്കണമെന്ന് പിവി അൻവർ

വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ. അവരെ ഏൽപിക്കട്ടെ. ബാക്കി പാർട്ടി ഏറ്റെടുക്കുമല്ലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 10:38 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് പിവി അൻവർ എംഎൽഎ. പകരം മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയോ മകൾ വീണയെയോ മുഖ്യമന്ത്രി സ്ഥാനം ഏൽപിക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് പിവി അൻവർ ഇക്കാര്യം ഉന്നയിച്ചത്.

മലപ്പുറം ജില്ലയിൽ മാപ്പിളമാർ മാത്രമല്ല, മറ്റ് സമുദായക്കാരും ഉണ്ട്. മുഖ്യമന്ത്രിയുടെ അഭിപ്രായം അവർക്കൊക്കെ ബാധിക്കും. അദ്ദേഹം സ്ഥാനം ഒഴിയണം. അതിനും സാധിക്കുന്നില്ലെങ്കിൽ മാപ്പെങ്കിലും പറയണം. പദവി ഒഴിയാൻ പ്രയാസം ഉണ്ടെങ്കിൽ അവിടെ മുഹമ്മദ് റിയാസും വീണയും ഒക്കെയുണ്ടല്ലോ, അവരെ ഏൽപിക്കാം. നമ്മൾ അതുപോലെ പല കാര്യങ്ങളും കണ്ടിട്ടുണ്ടല്ലോ. ലാലുപ്രസാദ് യാദവിനെയൊക്കെ കണ്ടതല്ലേ. റാബ്രി ദേവിക്ക് എഴുത്തും വായനയും പോലും അറിയില്ലായിരുന്നു. അവർ സ്‌കൂളിലേ പോയിട്ടില്ല. പക്ഷെ വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ. അവരെ ഏൽപിക്കട്ടെ. ബാക്കി പാർട്ടി ഏറ്റെടുക്കുമല്ലോയെന്നും അൻവർ പറഞ്ഞു.

പാർട്ടിക്ക് വീണയെ ജയിപ്പിക്കാൻ കഴിയുമല്ലോ. എങ്ങനെയെങ്കിലും ഈ കേരളത്തെ ഒന്ന് രക്ഷപെടുത്തി തന്നാൽ മതി. അതിനുളള മഹാമനസ്‌കതയെങ്കിലും കാണിക്കട്ടെയെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രിമാർ പറയുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നു പിആർ ഏജൻസിക്ക് പറ്റിയ തെറ്റാണെന്ന്. പിആർ നടത്താനുളള ശേഷി റിയാസിനും വീണയ്‌ക്കുമൊക്കെ ഉണ്ടെന്നും പി.വി അൻവർ പറഞ്ഞു.

ഒരു അഭിപ്രായം പറയാൻ നട്ടെല്ലുളള ഒരു കമ്യൂണിസ്റ്റുകാരനും ഈ പാർട്ടി നേതൃത്വത്തിലില്ലാത്തതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. ആരെയാണ് ഇവർ പേടിക്കുന്നതെന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെയും ശശിയെയുമൊക്കെ നല്ല പേടിയാ. അത് എല്ലാവർക്കും ബോധ്യമായതാണ്. പാർട്ടി ആരെയാ പേടിക്കുന്നത്? മുഖ്യമന്ത്രിയെ ആണോ? അപ്പോൾ എവിടെയാ കുടുങ്ങിക്കിടക്കുന്നത്.

കാര്യങ്ങൾ ബോധ്യപ്പെടാത്തത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന് മാത്രമാണ്. എനിക്ക് ശേഷം പ്രളയമെന്ന മുഖ്യമന്ത്രിയുടെ സ്റ്റാൻഡ് തന്നെ മതിയെന്ന് ഇവർ ഒരുമിച്ച് തീരുമാനിച്ചോയെന്നും അൻവർ ചോദിച്ചു.

Tags: Pinarayi Vijayankerala CMപിണറായി വിജയൻകമ്യൂണിസ്റ്റ് പാർട്ടിപിവി അൻവർPV Anverമുഖ്യമന്ത്രി രാജി
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies