ന്യൂഡൽഹി: ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് കർശന നിർദേശം നൽകി സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ജയിൽച്ചട്ടം പരിഷ്കരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
എല്ലാ സംസ്ഥാനങ്ങളിലെയും ജയിൽചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്കരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ജയിലിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഉത്തരവ് ലംഘിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സംസ്ഥാന സർക്കാരുകളാകും ഉത്തരവാദികളാകുന്നതെന്നും കോടതി വ്യക്തമാക്കി.
ജയിലുകളിലെ ശുചീകരണം ഉൾപ്പെടെയുള്ള ജോലികൾ ജാതിയുടെ അടിസ്ഥാനത്തിൽ തരംതിരിക്കരുതെന്നും കോടതി നിർദേശിച്ചു.















