മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുവാൻ സാധിക്കുന്നതിനാൽ മേലാധികാരിയുടെ പ്രീതിക്ക് പാത്രമാകും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായ സഹകരണങ്ങൾ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ദാമ്പത്യ ഐക്യം, രോഗശാന്തി , കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റ തുടക്കത്തിൽ രോഗാദി ദുരിതം അനുഭവപ്പെടും. എന്നാൽ മദ്ധ്യാഹ്നത്തോടെ രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. ജോലി ഭാരത്താൽ മാനസീക പ്രശ്‌നം കൂടും. അധ്വാനത്തിന് അനുസരിച്ചു പ്രതിഫലം കിട്ടുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ശത്രുഹാനി, വ്യവഹാര വിജയം,തൊഴിൽ വിജയം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ കുടുംബപരമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാവാൻ സാധ്യത.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാനസീകമായും ശാരീരികമായും പ്രശ്നങ്ങൾ ഉടലെടുക്കും. നേത്ര രോഗം , ശിരോ രോഗമുള്ളവർ ജാഗ്രത പാലിക്കുക .മധ്യാഹ്നത്തോടെ ധനലാഭം , മനഃസന്തോഷം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം, രോഗശാന്തി, പുതിയ വസ്ത്രമോ ആഭരണമോ ലഭിക്കുവാൻ യോഗം എന്നിവ ഉണ്ടാകും. എന്നാൽ മധ്യാഹ്നത്തോടെ നേത്ര രോഗം അലട്ടുവാൻ സാധ്യത.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വരവിൽ കവിഞ്ഞ ചെലവ് ധനക്ലേശം ഉണ്ടാക്കും . സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക. മധ്യാഹ്നത്തോടെ ധനേട്ടം, തൊഴിൽ വിജയം, രോഗശാന്തി എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ബന്ധു ജന സമാഗമം, ദാമ്പത്യ ഐക്യം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കുക എന്നിവ അനുഭവത്തിൽ വരും .എന്നാൽ മധ്യാഹ്നത്തോടെ രോഗാദി ദുരിതം അലട്ടും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരെ അധികം നേട്ടം ലഭിക്കും. തൊഴിൽ രഹിതർക്കു അർഹമായ തൊഴിൽ ലഭിക്കുവാൻ സാധ്യത. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
അന്യ ജനങ്ങളെ സഹായിക്കുക വഴി പലതരത്തിലുള്ള അപമാനം നേരിടേണ്ടി വരും. എന്നാൽ മധ്യാഹ്നത്തോടെ തൊഴിൽ വിജയം, ധനനേട്ടം , കീർത്തി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ശരീര ശോഷണം ഉണ്ടാവുകയും രോഗാദി ദുരിതം അലട്ടുകയും ചെയ്യും കുടുംബ ബന്ധുജനങ്ങളുമായും അയല്പക്കക്കാരുമായും കലഹം ഉണ്ടാകുവാനും കേസ് വഴക്കിനും സാധ്യത. ഉദര രോഗം, വിഷഭയം എന്നിവ ഉണ്ടാകാം
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V
SUB