മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിൽ പിണറായി വിജയനും ദ ഹിന്ദു ദിനപത്രത്തിനുമെതിരെ പരാതി. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് പ്രേരിപ്പിച്ചുവെന്നാണ് ആക്ഷേപം. എറണാകുളം സിജെഎം കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. മുഖ്യമന്ത്രിക്കും ദ ഹിന്ദു പത്രത്തിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലാണ് പരാതിക്കാരൻ.















