അടുത്തിടെയാണ് ബെംഗളൂരുവിനടത്തുള്ളൊരു ഗുഹയിൽ നിന്ന് 188 വയസുള്ള ആളെ രക്ഷപ്പെടുത്തിയെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് പ്രായം സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചത്. ഇതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞിരിക്കുകയാണ് സൈബർ ലോകം.
🇮🇳 This Indian Man has just been found in a cave.
It’s alleged he’s 188 years old. Insane. pic.twitter.com/a7DgyFWeY6
— Concerned Citizen (@BGatesIsaPyscho) October 3, 2024
സൂപ്പർസെൻ്റനേറിയനായ സിയറാം ബാബയാണ് ഇതെന്നാണ് ഇൻ്റർനെറ്റ് ലോകം അവകാശപ്പെടുന്നത്. ഏകദേശം 110 വയസ് എന്നാണ് കരുതപ്പെടുന്നത്. 110 വയസോ അതിന് മുകളിലോ പ്രായമായവരെയാണ് ‘സൂപ്പർസെൻ്റനേറിയൻ‘ എന്ന് വിളിക്കുന്നത്. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ഭത്യൻ ആശ്രമത്തിലാണ് അദ്ദേഹം കഴിയുന്നതെന്നാണ് റിപ്പോർട്ട്. പത്ത് വർഷം ഒറ്റക്കാലിൽ നിന്നു കൊണ്ട് കഠിനമായ തപസ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ജനപ്രിയനായത്. 12 വർഷം മൗനവ്രതവും അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീരാമനും രാമായണത്തിനുമായി സിയറാം ബാബ ജീവിതം സമർപ്പിച്ചിരിക്കുന്നത്. രാമായണം അദ്ദേഹം മനപാഠമാക്കിയിട്ടുണ്ട്. ദിവസവും 21 മണിക്കൂർ വരെ അദ്ദേഹം രാമായണശ്ലേകങ്ങൾ ഉരുവിടുന്നു. ഇതിന് പുറമേ ധ്യാനം, പ്രാർത്ഥന തുടങ്ങിയവയ്‌ക്കും മുടക്കം വരുത്താറില്ല. വളരെ ലളിതമായ രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതം. കഠിനമായ തപസുകളും മറ്റുമായി അദ്ദേഹം ആശ്രമത്തിൽ തന്നെ തുടരുകയാണ് പതിവ്.
2537
ANALYSIS: MisleadingFACT: A video of some people helping an elderly individual has been shared, claiming that a 188-year-old Indian Man has just been found in a cave. The fact is that these claims are not true. The elderly man is a Saint named ‘Siyaram Baba’, (1/2) pic.twitter.com/HNak3vUrIM
— D-Intent Data (@dintentdata) October 3, 2024
സിയറാം ബാബയുടെ കൃത്യമായ പ്രായം ഇന്ന് ആർക്കും അറിവില്ല. എന്നാൽ 100 വയസിന് മുകളിൽ പ്രായമുള്ളതായി കരുതുന്നു. ചില കണക്കുകൾ പ്രകാരം അദ്ദേഹത്തിന് 110 വയസുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രായം 130 ആണ്.
122 വയസുവരെ ജീവിച്ചിരുന്ന ജീൻ കാൽമെൻ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ചേറ്റവും പ്രായമേറിയ മനുഷ്യൻ. സിയറാം ബാബയെ ആരാധനാലയത്തിന് സമീപത്തേക്ക് കൊണ്ടുപോകുന്ന വീഡിയോയയാണ് എക്സിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനോടകം 25 മില്യൺ പേരാണ് വീഡിയോ കണ്ടത്.