ചില ചിത്രങ്ങൾ, കണക്കുകൾ, പസിലുകൾ തുടങ്ങിയവ എത്ര തിരക്കുള്ളവരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. ചിലത് കണക്കുകൾ ആകണമെന്നില്ല, ഒരു പക്ഷേ പി.എസ്.സി പരീക്ഷാ ഹാളിനെ പോലും ഓർമ്മപ്പെടുത്തേയാക്കാം. അത്തരത്തിലൊരു ചോദ്യമാണ് ഇൻ്റർനെറ്റ് ലോകത്തെ പിടിച്ചുലയ്‌ക്കുന്നത്.
എല്ലാവർക്കുമുണ്ട് കുടുംബവും കുടുംബബന്ധങ്ങളും. എന്നാൽ എന്താണ് ബന്ധമെന്ന് തിരക്കി ഇറങ്ങിയാലോ? അത്തരത്തിലൊരു അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. തലപ്പുകയ്‌ക്കുന്ന ആ ചോദ്യത്തെ പരിചയപ്പെടാം..
“A B യുടെ സഹോദരിയാണ്
C B-യുടെ അമ്മയാണ്
D C-യുടെ അച്ഛനാണ്
എങ്കിൽ A-യും D-യും തമ്മിലുള്ള ബന്ധം?” ഇതാണ് രസകരമായ ചോദ്യം. ഉത്തരം കണ്ടെത്താനായി പലവിധ പണിയും പയറ്റുകയാണ് ഉപയോക്താക്കൾ.
ഇതിനുള്ള ഉത്തരം കണ്ടെത്തണമെങ്കിൽ ബന്ധങ്ങളെ കുറിച്ച് അറിയണം. A-യുടെയും B-യുടെയും മാതാവാണ് C എന്നതാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. A B യുടെ സഹോദരിയാണെന്ന് പറയുന്നതിൽ നിന്നാണ് ഈ കണ്ടെത്തലിലേക്ക് എത്തുന്നത്. D-യെ C-യുടെ അച്ഛനായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത്, A-യുടെയും B-യുടെയും മുത്തച്ഛനാണ് D. ഇവരുടെ മാതാവാണ് C.
A-യുടെ അമ്മയായ C, അവരുടെ പിതാവാണല്ലോ D. അങ്ങനെ നോക്കുമ്പോൾ A-യുടെ മുത്തച്ഛനായി വരും. തിരിച്ച് പറഞ്ഞാൽ D-യുടെ കൊച്ചുമകളാണ് A.
ഇതാദ്യമായല്ല, കുടുംബബന്ധവുമായി ബന്ധപ്പെട്ട പസിൽ വൈറലാകുന്നത്. കേവലമൊരു പോസ്റ്റിന് പുറമേ ചിന്തിപ്പിക്കാൻ ഇവ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി പേരായാണ് ഇത്തരം പസിലുകൾ പിടിച്ചിരുത്തുന്നത്.















