ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ കുറിച്ച് സുരക്ഷാ സേനയ്‌ക്കും ജമ്മു കശ്മീർ പൊലീസിനും ഇന്നലെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുപ്‌വാര ജില്ലയിൽ പരിശോധനകൾ നടത്തുകയായിരുന്നു.
ഇതിനിടെ സംശയാസ്പദമായ ചില പ്രവർത്തനങ്ങൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുന്നതിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്കും പൊലീസിനും നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിൽ ഗുഗൽധറിൽ ഭീകരർക്കായുള്ള ഓപ്പറേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
നേരത്തെ, കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ജില്ലയിലെ ചത്രൂ ഗ്രാമത്തിൽ നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്.















