ബറേലി ; സ്വന്തം താല്പര്യപ്രകാരം മുസ്ലീം പെൺകുട്ടി ഹിന്ദുമതം സ്വീകരിച്ചതിന് പിന്നാലെ കലാപം അഴിച്ചുവിട്ട് തീവ്ര ഇസ്ലാമിസ്റ്റുകൾ . ബറേലി സ്വദേശിയായ മുസ്‌കാൻ എന്ന യുവതിയാണ് സനാതനധർമ്മം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ചത് . എന്നാൽ അതിനു പിന്നാലെ മുസ്കാന്റെ ബറേലിയിലെ മുദിയ അഹമ്മദ് നഗർ ഗ്രാമത്തിൽ കലാപം നടത്താൻ ശ്രമിക്കുകയാണ് മതമൗലികവാദികൾ.
ബറേലിയിലെ ഇസത്‌നഗർ മുദിയ അഹമ്മദ് നഗർ ഗ്രാമത്തിൽ താമസിക്കുന്ന ഇർഫാന്റെ മകളാണ് മുസ്‌കാൻ . കുറച്ചു നാളുകൾക്ക് മുൻപാണ് അതേ ഗ്രാമത്തിലെ സുമിത് യാദവുമായി മുസ്കാൻ സൗഹൃദത്തിലാകുന്നത് . അത് ക്രമേണ പ്രണയമായി മാറി. . ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ സുമിത്തും മുസ്‌കാനും തീരുമാനിച്ചു. എന്നാൽ സുമിത്തുമായുള്ള സൗഹൃദം കാരണം മുസ്‌കാന് കുടുംബാംഗങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
നിയന്ത്രണം അസഹനീയമായതോടെ മുസ്കാൻ വീട് വിട്ടിറങ്ങി . സുമിത്തിനൊപ്പം ജീവിക്കാനായിരുന്നു തീരുമാനം . മുസ്‌കാനെ കാണാതായപ്പോൾ, സുമിത് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ ബറേലിയിലെ ഇസത്‌നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായപ്പോൾ മുസ്‌കാനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു പോലീസ്. തീവ്ര ഇസ്ലാമിസ്റ്റുകൾ സുമിത്തിന്റെ വീട് ആക്രമിക്കാൻ ശ്രമിക്കുകയും , കാർ തല്ലിത്തകർക്കുകയും ചെയ്തു.
എന്നാൽ വെള്ളിയാഴ്ച, മുസ്കാൻ ശിവക്ഷേത്രത്തിൽ വച്ച് ഹിന്ദുമതം സ്വീകരിക്കുകയും, സുമിതിന്റെ വിവാഹം കഴിക്കുകയും ചെയ്തു . പിന്നാലെ ആരുടെയും സമ്മർദമില്ലാതെയാണ് താൻ വിവാഹം കഴിച്ചതെന്ന് വ്യക്തമാക്കി മുസ്കാൻ വീഡിയോയും പങ്ക് വച്ചു . തനിക്കും , സുമിത്തിനും ഭീഷണിയുണ്ടെന്നും , സംരക്ഷണം നൽകണമെന്നും മുസ്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.