മണികണ്ഠൻ ആർ ആചാരിയും രശ്മി ആർ നായരും പ്രധാന വേഷത്തിലെത്തുന്ന ഷോർട് ഫിലിം പുറത്തെത്തി. റെഡ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ഹരി വിസ്മയം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സസ്പെൻസ് ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായി.
മാത്യു എന്ന കഥാപാത്രമായാണ് മണികണ്ഠൻ എത്തുന്നത്. രശ്മിയുടെ കഥാപാത്രത്തിന്റെ പേര് അഞ്ജലി എന്നാണ്. ഒരു കഫേയിൽ നിന്നാണ് കഥാ പശ്ചാത്തലം തുടങ്ങുന്നത്. രശ്മിയുടെയും മണികണ്ഠൻ്റേയും കഥാപാത്രങ്ങൾ കണ്ടുമുട്ടുന്നത് ഒരു കഫേയിലാണ്.
നിർമാണം രാഹുൽ പി എസ്, ഛായാഗ്രഹണം സൗരിനാഥ്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അജയ് ജോസഫ്, സംഗീതം നൽകിയിരിക്കുന്നത് വിനീഷ് മണി. പത്ത് മിനിട്ടോളം ദൈർഘ്യം വരുന്ന ഷോർട് ഫിലിമിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.