വരവേൽപ്പ് അച്ഛന്റെ ജീവിതം; ശ്രീക‍ൃഷ്ണൻ-കുചേലൻ ബന്ധത്തിൽ നിന്നാണ് 'കഥ പറയുമ്പോൾ' ഉണ്ടായത്, കഥ വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞു: ശ്രീനിവാസൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വരവേൽപ്പ് അച്ഛന്റെ ജീവിതം; ശ്രീക‍ൃഷ്ണൻ-കുചേലൻ ബന്ധത്തിൽ നിന്നാണ് ‘കഥ പറയുമ്പോൾ’ ഉണ്ടായത്, കഥ വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞു: ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 07:03 pm IST
Facebook
Twitter
WhatsAppTelegram

kaകഥ പറയുമ്പോൾ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞുവെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ. കഥ പറയുമ്പോൾ എന്ന സിനിയുടെ ക്ലൈമാക്സ് കുറെ ആലോചിച്ച് എഴുതിയതാണെന്നും സ്ക്രീപ്ട് വായിച്ചപ്പോൾ തന്റെ കണ്ണൂനീർ പേപ്പറിൽ വീണെന്നും ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾ നീണ്ട തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.

“കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ വിജയം അതിന്റെ ക്ലൈമാക്സാണ്. വായിച്ച പുസ്തകങ്ങളിലൂടെയാണ് എനിക്ക് ഓരോ സീനുകളും കിട്ടുന്നത്. സാ​​​ഹിത്യനിരൂപണങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ശ്രീകൃഷണൻ, കുചേലൻ ബന്ധത്തെ കുറിച്ച് ആരോ പറ‍ഞ്ഞ കഥ ഓർമയിലുണ്ടായിരുന്നു. അപ്പോൾ തന്നെ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദബന്ധത്തെ കുറിച്ച് കഥ എഴുതാമെന്ന് തീരുമാനിച്ചു.

ഓരോ ദിവസം വന്ന് ഓരോ വരികൾ എഴുതുമായിരുന്നു. പല പല പേപ്പറുകളിലായി എഴുതിയ സ്ക്രിപ്ട് ഷൂട്ടിം​ഗ് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് മുഴുവനായും വായിച്ചുനോക്കിയത്. വായിക്കുന്നതിനിടയിൽ എന്റെ കണ്ണിൽ നിന്ന് വെള്ളം സ്ക്രീപ്ടിൽ വീണു. അപ്പോൾ തന്നെ സിനിമ വിജയിച്ചുെവെന്ന് ഞാൻ ഉറപ്പിച്ചു.

അടുത്ത ദിവസം സ്ക്രിപ്ട് വായിച്ച് ഇന്നസെന്റും മമ്മൂട്ടിയും കരഞ്ഞു. ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിയ്‌ക്ക് അഭിനയിക്കാൻ വലിയ ബു​ദ്ധിമുട്ടായിരുന്നു. സംസാരിക്കുന്ന സമയത്ത് കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ടേയിരുന്നു. അതുപോലെ, വരവേൽപ് എന്ന സിനിമ എന്റെ അച്ഛന്റെ കഥയായിരുന്നു. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. അതാണ് ഞാൻ സിനിമയാക്കിയത്.

ബസ് കൂലിയ്‌ക്ക് പോലും കാശില്ലാതിരുന്ന കാലത്ത് മമ്മൂട്ടിയാണ് എനിക്ക് പണം നൽകി സഹായിച്ചത്. ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് വീട്ടിൽ പോകാനൊക്കെ അദ്ദേഹമാണ് പണം തന്നിരുന്നത്. ഒരു ദിവസം 500 രൂപ നൽകിയിരുന്നു. കല്യാണത്തിന് താലി വാങ്ങാനും മമ്മൂട്ടിയാണ് സഹായിച്ചത്”.

എന്റെ കൈയ്യിൽ കുറച്ച് കാശ് വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറ‍ഞ്ഞിരുന്നു, കുറെ പണം നിങ്ങൾക്ക് ഞാൻ തരാനുണ്ട്. അതൊക്കെ കൈയ്യിൽ തന്നെ വച്ചേക്കൂ എന്നാണ് മമ്മൂട്ടി അന്ന് എന്നോട് പറഞ്ഞത്. ഒരുവിധത്തിലും എന്റെ കൈയ്യിൽ നിന്ന് പണം വാങ്ങാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് സമ്മാനമായി ഞാൻ സ്വർണം വാങ്ങിച്ചുകൊടുത്തെന്നും ശ്രീനിവാസൻ പറഞ്ഞു.

Tags: moviesreenivasaninterviewvaravelppkadha parayumpol
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies