മലപ്പുറം: പി.വി അൻവറിന്റെ പുതിയ രാഷ്‌ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (DMK) നയങ്ങൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ജനസംഖ്യ കൂടുതലായതിനാൽ ജില്ല വിഭജിക്കണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നയ പ്രഖ്യാപനത്തിലുള്ളത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾ ഉന്നയിക്കുന്ന അതേ ആവശ്യമാണ് അൻവറിന്റെ കൂട്ടായ്മയും മുന്നോട്ടുവയ്‌ക്കുന്നതെന്ന് ശ്രദ്ധേയമാണ്. DMK കൂട്ടായ്മയുടെ വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും നിലപാടുകളുമാണ് നയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ വച്ച് ഡിഎംകെ കൂട്ടായ്മ മുന്നോട്ടുവച്ച ചില പ്രധാനപ്പെട്ട പരാമർശങ്ങൾ ചുവടെ..
- നമ്മുടെ കേരളം, വി ആർ വൺ എന്ന് മുദ്രാവാക്യം..
- ആരാധനയ്‌ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം
- മതസ്ഥാപനങ്ങളും നിയന്ത്രണം വിശ്വാസികൾക്ക്
- വാക്സിൻ പ്രത്യാഘാത പഠനം നടത്തണം.
- ജാതി സെൻസസിനായി പോരാടും. സാമൂഹ്യ നീതി ജാതിസെൻസസിലൂടെ..
- പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കും.
- മലബാറിനോടുള്ള അവഗണനയ്ക്കെതിരെ പോരാടും. മലബാറിൽ പുതിയൊരു ജില്ല വേണം. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിക്കണം.
- തൊഴിലില്ലായ്മ വേതനം 2000 രൂപയാക്കി ഉയർത്തണം. കേന്ദ്രസർക്കാരിന്റെ സൗരോർജ്ജ പദ്ധതി പ്രാവർത്തികമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണം.
- സ്കൂൾ സമയം രാവിലെ എട്ട് മണി മുതൽ ഒരു മണി വരെയാക്കണം. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യങ്ങൾ വേണം. വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. യുവജനങ്ങൾക്ക് കൂടുതൽ സ്റ്റാർട്ടപ്പുകൾ വേണം. സംരംഭക സംരക്ഷണ നിയമം നടപ്പാക്കണം.
- പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. സേനയിൽ പക്ഷപാതപരമായ നടപടികളുണ്ട്. ഒരു മതവിഭാഗത്തോട് പക്ഷഭേദം കാണിക്കുന്നു. ഉദ്യോഗസ്ഥ പ്രഭുത്വം അവസാനിപ്പിക്കണം. MVD മനുഷ്യത്വം കാണിക്കണം.
- ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനത്തോട് എതിർപ്പ്
- പാലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ പാലസ്തീനൊപ്പം.
- ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവൽ
- കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ
- എല്ലാ പഞ്ചായത്തിലും മിനി സ്റ്റേഡിയം
- വയോജന വകുപ്പ് രൂപീകരിക്കണം
- മത്സ്യം സംരക്ഷിക്കാൻ സൗകര്യം വേണം
- റബ്ബറിനെ കാർഷിക വിളയായി കാണണം
- കാർഷിക ഉത്പന്നം സർക്കാർ സമാഹരിക്കണം
- വനംവകുപ്പിന്റെ വീഴ്ചകൾക്ക് തടയിടണം
- വൈദ്യുതി വേലികൾ നിർബന്ധമാക്കണം
- വെള്ളപ്പൊക്കം തടയാൻ ഉടൻ നടപടി വേണം
- PSC പരീക്ഷ സുതാര്യമാക്കണം. PSC പെൻഷൻ അവസാനിപ്പിക്കണം. PSC സ്റ്റാഫുകളെ വെട്ടിച്ചുരുക്കണം.