ഹൈദരാബാദ്; രാഷ്‌ട്രീയ സ്വയം സേവക് സംഘം ഹൈദരാബാദ് മൽക്കാജഗിരി ഭാഗിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ഉത്സവത്തിന്റെ ഭാഗമായി റൂട്ട് മാർച്ച് നടത്തി. പൂർണ ഗണവേഷത്തിൽ നൂറുകണക്കിന് പ്രവർത്തകർ റൂട്ട്മാർച്ചിൽ പങ്കെടുത്തു.
മലയാളികളായ നിരവധി സ്വയം സേവകരും റൂട്ട്മാർച്ചിന്റെ ഭാഗമായി. ഡോ.എസ് ജഗദീഷ് ബാബു, ഹൈദരാബാദ് ആർ.എസ്.എസ്. സേവാ പ്രമുഖ് ഇ.കെ. ചന്ദ്രശേഖർ, എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.