ടി.പി മാധവൻ ഓർമ്മയാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായകുന്നത് അദ്ദേഹത്തിൻെ വാർദ്ധക്യകാല ജീവിതമാണ്. എട്ട് വർഷത്തോളമായി പത്താനാപുരം ഗാന്ധിഭവനിലെ താമസക്കാരനായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കുറെക്കാലമായി ബന്ധുക്കളിൽ നിന്ന് അകന്നാണ് അദ്ദേഹത്തിന്റെ ജീവിതം.
ടി. പി മാധാവന് ഒരു മകനും മകളുമാണ് ഉള്ളത്. സിനിമയുടെ തിരക്കുകളിൽ മാധവൻ കുടുംബത്തെ മറന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭാര്യ ഗിരിജയായിരുന്നു പിന്നീട് മക്കളെ വളർത്തിയത്. താൻ ജീവിതത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് മകൻ രാജാകൃഷ്ണ മേനോൻ മുൻപ് പറഞ്ഞിരുന്നു. അച്ഛൻ സിനിമയിൽ തിളങ്ങി നിന്നപ്പോൾ പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. മറ്റൊരു വിവാഹം കഴിക്കാതെ അമ്മ തനിക്കും സഹോദരിക്കും വേണ്ടി ജീവിക്കുകയായിരുന്നുവെന്ന് രാജാ കൃഷണ പറഞ്ഞിരുന്നു. ബോളിവുഡിലെ സൂപ്പർ സംവിധായകമാണ് രാജാകൃഷ്ണ മേനോൻ.
മകൾ ദേവിക നല്ല രീതിയിലാണ് കഴിയുന്നതെന്നും മുൻപ് മാധവൻ പറഞ്ഞിരുന്നു. മകൾ ബാംഗ്ലൂരിൽ പഠിച്ചതാണ്. അവിടെയുള്ള കന്നഡികനായ ഒരു ലെദർ എക്സ്പോർട്ടറെ വിവാഹം ചെയ്തു. ആ കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധമുണ്ടായില്ല. മക്കളെ വിളിക്കണമെന്ന് തോന്നിയിട്ടുണ്ട്. പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വെച്ചു. ദുരഭിമാനമല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. ഗാന്ധിഭവനിൽ താൻ നല്ല രീതിയിലാണ് കഴിയുന്നതെന്നും അന്ന് ടി.പി മാധവൻ പറഞ്ഞു.