ടി20 ലോകകപ്പിൽ ജീവൻ നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് ലങ്കയ്‌ക്ക് എതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ഇന്ത്യൻ നിര നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഹർമന്റെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും ബാറ്റിംഗ്.
വിസ്ഫോടന തുടക്കമാണ് ഇരുവരും ഇന്ത്യക്ക് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ 98 റൺസാണ് ഇവർ അടിച്ചൂക്കൂട്ടിയത്. എന്നാൽ താെട്ടടുത്ത പന്തുകളിൽ മന്ദാന (38 പന്തിൽ 50) യും ഷെഫാലി(43)യും പുറത്തായത് ഇന്ത്യയെ പിന്നോട്ടടിച്ചു.
ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ താളം കണ്ടെത്തിയതോടെ ആക്രമണം അഴിച്ചുവിട്ടു. ക്യാപ്റ്റന മുന്നിൽ നിന്ന് നയിച്ചതോടെ ഇന്ത്യ മികച്ച സ്കോർ നേടുകയായിരുന്നു. 27 പന്തിൽ 52 റൺസാണ് കൗർ നേടിയത്. എട്ട് ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്. ജമൈമ റോഡ്രിഗ്സും (16) റിച്ചാ ഘോഷും (6) നിറം മങ്ങി. ചമരി അത്തപ്പട്ടുവും കാഞ്ചനയും ഓരോ വിക്കറ്റ് വീതം നേടി.















