മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ട് ടീം ടെസ്റ്റിൽ നേടുന്ന ഏറ്റവും വലിയ ടോട്ടലാണ് ഇംഗ്ലണ്ട് നേടിയത്. ഹാരി ബ്രൂക്കിന്റെ ട്രിപിൾ സെഞ്ചുറിയും ജോ റൂട്ടിന്റെ റെക്കോർഡ് ഡബിൾ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിനെ 823/7 എന്ന നിലയിലെത്തിച്ചത്. അഞ്ചാം വിക്കറ്റിൽ 454 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പാകിസ്താനെതിരെ 267 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് ഒലി പോപ്പ് ഇന്നിംഗ്സ് ഡിക്ലെയർ ചെയ്തത്.
ഹാരി ബ്രൂക്കിന്റെ മാരത്തൺ ഇന്നിംഗ്സ് അവസാനിച്ചത് 317 റൺസിലാണ്. 322 പന്തിലായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 29 ബൗണ്ടറികളും 3 സിക്സും ബ്രൂക്ക് പറത്തി. ജോ റൂട്ട് 262 റൺസും നേടി. ബെൻ ഡക്കറ്റാണ്(84) മറ്റൊരു ടോപ് സ്കോറർ. 1997ൽ ഇന്ത്യക്കെതിരെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ നേടിയ 952/6 റൺസ് ആണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടൽ.
1938ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് നേടിയ 903/7d രണ്ടാമത്തെ ഉയർന്ന ടോട്ടൽ. 1930ൽ ഇംഗ്ലണ്ട് തന്നെ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 849 ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം മുൾട്ടാൻ ടെസ്റ്റിൽ ഒരു ദിവസം ശേഷിക്കെ പാകിസ്താൻ തകർച്ചയിലാണ്. 54/4 എന്ന നിലയിൽ 212 റൺസിന് പിന്നിലാണ് ആതിഥേയർ.















