വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്ക് എതിരെ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. റൺസ് അടിസ്ഥാനമാക്കിയുള്ള ടി20 ലോകകപ്പ് ചരിത്രത്തിലെ മികച്ച വിജയത്തോടെ നെറ്റ് റൺറേറ്റിൽ മേലെ കയറാനും ഇന്ത്യക്കായി. +0.576 റൺറേറ്റും രണ്ടു ജയവുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ഇതുമതിയാകുമോ ഇന്ത്യയുടെ സെമി പ്രവേശനത്തിന്.
ഇന്ത്യയുടെ സെമി സാധ്യതകൾ നോക്കാം. ഏറ്റവും ഏളുപ്പ വഴി ഓസ്ട്രേലിയയെ തോൽപ്പിക്കുക എന്നതാണ്. കൂടാതെ പാകിസ്താനും ന്യൂസിലൻഡും അവരുടെ ഒരു മത്സരമെങ്കിലും തോൽക്കുകയും വേണം. അങ്ങനെയെങ്കിൽ നെറ്റ് റൺറ്റേറ്റിന്റെ സഹായമില്ലാതെ ഇന്ത്യക്ക് സെമികടക്കാം. അല്ലെങ്കിൽ ഓസ്ട്രേലിയ അവരുടെ ശേഷിക്കുന്ന മത്സരങ്ങൾ തോൽക്കണം. അപ്പോൾ ന്യൂസിലൻഡ്, പാകിസ്താൻ ടീമുകളിൽ ആരെങ്കിലും ഒരാൾ മാത്രമേ ആറ് പോയിൻ്റിൽ എത്തൂ. അവസാന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചാൽ
ഇന്ത്യക്കും ഓസ്ട്രേലിയക്കും ന്യൂസിലൻഡിനും മൂന്ന് പോയിൻ്റാകും. ഇന്ത്യയുടെ ചെറിയ വിജയം(1 റണ്ണിനായാലും) ന്യൂസിലൻഡിന് സഹായകമാകും.ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് (NRR) മറികടക്കാൻ അവർക്ക് ശ്രീലങ്കയ്‌ക്കും പാകിസ്താനെതിരെയും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ഏകദേശം 38 റൺസിന്റെ സംയോജിത മാർജിനിൽ ജയിക്കേണ്ടതുണ്ട്. ഇന്ത്യ 10 റൺസിന് ജയിച്ചാൽ ന്യൂസിലൻഡിന് ആവശ്യമായ മാർജിൻ ഏകദേശം 48 റൺസായി ഉയരും.
ഓസ്‌ട്രേലിയയോട് തോറ്റാലും ഇന്ത്യക്ക് നാല് പോയിൻ്റുമായി യോഗ്യത നേടാനാകും. അതിന് പാകിസ്താനും ന്യൂസിലൻഡും അവരുടെ ശേഷിക്കുന്ന ഒരു മത്സരമെങ്കിലും തോറ്റാൽ മതി. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം തോറ്റാൽ അത് നേരിയ വ്യത്യാസത്തിനാകാണം. പിന്നീട് സെമി യോഗ്യത ടീമുകൾക്കിടയിലെ നെറ്റ് റൺ റേറ്റിനെ (NRR) ആശ്രയിച്ചിരിക്കും. ശ്രീലങ്കയ്‌ക്കെതിരായ 82 റൺസിന്റെ വിജയം ഈ സാഹചര്യത്തിൽ ഇന്ത്യക്ക് കാര്യമായ നേട്ടമായിരിക്കും. ഇന്ത്യയുയർത്തി 173 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ വനിതകൾ 19.5 ഓവറിൽ 90 റൺസിന് പുറത്തായി. മലയാളി താരം ആശാ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് പിഴുത് ലങ്കയുടെ നട്ടെല്ലൊടിച്ചു.