ലാവോസ്: ദ്വിദിന സന്ദർശനത്തിനായി ലാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബുദ്ധ സന്യാസിമാരും ലാവോസിലെ ഇന്ത്യൻ സമൂഹവും നൽകിയത് ഊഷ്മളമായ സ്വീകണം. ലാവോസിലെ പ്രമുഖ ഹോട്ടലിന് മുന്നിൽ പ്രധാനമന്ത്രിയെ കാണുന്നതിനായി തടിച്ചു കൂടിയവരുമായും അദ്ദേഹം സംവദിച്ചു. ലാവോസ് ആഭ്യന്തരമന്ത്രി, ഗവർണർ, മേയർ തുടങ്ങിയ വിശിഷ്ടാതിഥികളും പ്രധാനമന്ത്രിക്ക് ഊഷ്മളമായി സ്വീകരണം നൽകി. ബുദ്ധ സന്യാസിമാരുടെ പ്രാർത്ഥനകളിൽ അദ്ദേഹം പങ്കെടുത്തതായും വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.
” ദ്വിദിന സന്ദർശനത്തിനായി ലാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹവും ബുദ്ധ സന്യാസികളും ഗംഭീര സ്വീകരണം നൽകി. ഹോട്ടൽ ഡബിൾ ട്രീയിൽ പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ബിഹു നൃത്തത്തോടെയാണ് കലാകാരന്മാർ അദ്ദേഹത്തെ വരവേറ്റത്. മുതിർന്ന ബുദ്ധ സന്യാസി മഹാവേദ് മസേനിയുടെ നേതൃത്വത്തിൽ നടത്തിയ ബുദ്ധ സന്യാസിമാരുടെ പ്രാർത്ഥനകളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇന്ത്യയും ലാവോസും പങ്കിടുന്ന പാര്യമ്പര്യവും നാഗരികതയും ഇതിലൂടെ പ്രതിപാദിക്കുന്നു.”- വിദേശകാര്യ മന്ത്രാലയം കുറിച്ചു.
Met respected monks and spiritual leaders in Lao PDR, who were happy to see the honour being given to Pali by the Indian people. I am grateful to them for their blessings. pic.twitter.com/Wty3EPNpIQ
— Narendra Modi (@narendramodi) October 10, 2024
ലാവോസിലെ ചരിത്രപ്രധാനമായ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യ നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി വീക്ഷിച്ചു. വാട്ട് ഫൗ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ലാവോസ് സർക്കാരും സംയുക്തമായി പ്രവർത്തിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Deepening cultural connect!
India is proud to be working closely with Lao PDR on conserving and restoring various heritage sites including the Vat Phou complex. pic.twitter.com/31tRojoZ0n
— Narendra Modi (@narendramodi) October 10, 2024
ലാവോസ് പ്രധാനമന്ത്രി സൊനക്‌സേ സിഫൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ലാവോസിലെത്തിയത്. ലാവോസ് കലാകാരന്മാർ അവതരിപ്പിച്ച രാമായണത്തിന്റെ ലാവോസ് പതിപ്പായ ഫലക് ഫലത്തിന്റെ ഫ്രാലക് ഫ്രാ രാം ദൃശ്യാവിഷ്‌കാരത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. 21-ാമത് ആസിയാൻ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.