ആ ദീപ്തനാളം എരിഞ്ഞടങ്ങി; ഇനി ജനഹൃദയങ്ങളിൽ ജീവിക്കും; രത്തൻ ടാറ്റയ്ക്ക് വികാരനിർഭര യാത്രയയപ്പ് നൽകി രാജ്യം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ ദീപ്തനാളം എരിഞ്ഞടങ്ങി; ഇനി ജനഹൃദയങ്ങളിൽ ജീവിക്കും; രത്തൻ ടാറ്റയ്‌ക്ക് വികാരനിർഭര യാത്രയയപ്പ് നൽകി രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 07:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ജൻമനാടിനെ പ്രാണനായി സ്‌നേഹിച്ച സ്വന്തം രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന്റെ നൻമയ്‌ക്കും മറ്റെന്തിനെക്കാളും വില കൽപിച്ച വ്യവസായി രത്തൻ ടാറ്റയ്‌ക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി രാജ്യം. വൈകിട്ട് വർളിയിലെ പാഴ്‌സി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.

സാധാരണക്കാർ മുതൽ രാഷ്‌ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും സിനിമാ, സാംസ്‌കാരിക, കലാകായിക രംഗത്തുളളവരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുളളവർ ഭാരതം കണ്ട ഏറ്റവും പ്രതിഭാശാലിയായ ആ വ്യവസായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുംബൈയിലേക്ക് ഒഴുകിയെത്തി.
രാവിലെ 10.30 മുതൽ വൈകിട്ട് നാല് മണി വരെ നരിമാൻ പോയിന്റിലെ നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്‌സിൽ പൊതുദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ വർളിയിലെ ശ്മശാനത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ദേശീയ പതാക പുതപ്പിച്ച രത്തൻ ടാറ്റയുടെ ഭൗതിക ശരീരത്തിൽ മഹാരാഷ്‌ട്ര പൊലീസിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചത്.

വർളിയിലെ ശ്മശാനത്തിലാണ് സംസ്‌കാരമെന്ന വാർത്ത പുറത്ത് പ്രചരിച്ചു തുടങ്ങിയതോടെ അവിടേക്കും ധാരാളം ആളുകൾ എത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ നിയന്ത്രിച്ചത്. ഗുഡ് ബൈ ടാറ്റയെന്നും രത്തൻ ടാറ്റ അമർ രഹേയെന്നും ഉറക്കെ വിളിച്ച് അവർ അദ്ദേഹത്തോടുളള ആദരവും സ്‌നേഹവുമൊക്കെ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. സമീപകാല ചരിത്രത്തിൽ ഒരു വ്യവസായിക്കും നൽകാത്ത തരത്തിലുളള ജനകീയ യാത്രയയപ്പ് ആയിരുന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം രത്തൻ ടാറ്റയെന്ന അതുല്യ പ്രതിഭയ്‌ക്ക് നൽകിയത്.

Tags: രത്തൻ ടാറ്റരത്തൻ ടാറ്റ യാത്രയയപ്പ്വർളി
ShareTweetSendShare

More News from this section

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies