ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര തോൽവി. ഇന്നിംഗ്സിനും 47 റൺസിനുമാണ് മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താൻ തോറ്റമ്പിയത്. ആദ്യ ഇന്നിംഗ്സിൽ 500 റൺസിലധികം നേടിയ ശേഷം ഒരു ടീം ഇന്നിംഗ്സിന് തോൽക്കുന്നത് ടെസ്റ്റ് ചരിത്രത്തിലാദ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ പാകിസതാന്റെ ശനിദശ തുടരുന്നതിന്റെ ഉദാഹരണമായി മുൾട്ടാനിലെ പരാജയം.
ഷാൻ മസൂദിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്റെ തുടർച്ചയായ ആറാം തോൽവിയും 9 ടെസ്റ്റുകളിൽ നാട്ടിലെ ഏഴാം തോൽവിയുമാണിത്. ആമിർ ജമാലിന്റെയും ആഗാ സൽമാന്റെയും സെഞ്ചുറി കൂട്ടുക്കെട്ടാണ് പാകിസ്താന്റെ തോൽവി ഭാരം അല്പമെങ്കിലും കുറച്ചത്. അതേസമയം ആശുപത്രിയിലായ സ്പിന്നർ അബ്രാർ അഹമ്മദ് ബാറ്റിംഗിന് ഇറങ്ങിയില്ല.
ഇന്ന് 152/6 എന്ന നിലയിലാണ് പാകിസ്താൻ ബാറ്റിംഗ് ആരംഭിച്ചത് ആഗാ സൽമാനും ആമിർ ജമാലും ഏഴാം വിക്കറ്റിൽ 109 പാർടണർഷിപ്പാണ് ചേർത്തത്. നാലു വിക്കറ്റ് വീഴ്‌ത്തിയ ജാക്ക് ലീച്ചാണ് പാകിസ്താനെ ഇന്ന് പെട്ടെന്ന് പുറത്താക്കിയത്. ആദ്യ ഇന്നിംഗ്സിൽ 267 റൺസ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ 54.5 ഓവറിൽ 220 റൺസിന് പുറത്താവുകയായിരുന്നു. സ്കോർ, പാകിസ്താൻ : 556&220, ഇംഗ്ലണ്ട് : 823/7 ഡി