വയനാട്: ചൂരൽമലയിൽ സ്വകാര്യബസ് അപകടത്തിൽ 6പേർക്ക് പരിക്ക്. ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വയലിലേക്ക് തെന്നി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈകീട്ട് നാല് മണിയോടെയാണ് അപകടം.
കാൽനട യാത്രക്കാരായ രണ്ടുപേർക്കും ബസിൽ യാത്ര ചെയ്ത നാലുപേർക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസ് തങ്ങളുടെ നേർക്ക് വരുന്നത് കണ്ട് ഓടി മാറാൻ ശ്രമിക്കവെയാണ് കാൽനടയാത്രക്കാർക്ക് പരിക്കേറ്റത്.
മേപ്പാടി വഴി സർവീസ് നടത്തുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















