കൊച്ചി: പൂജാ അവധിയോട് അനുബന്ധിച്ചുള്ള തിരക്കുകൾ പ്രമാണിച്ച് കേരളത്തിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. കൊല്ലത്ത് നിന്നും കൊച്ചുവേളിയിൽ നിന്നുമാണ് ട്രെയിൻ. ഒക്ടോബർ 14 തിങ്കളാഴ്ച മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കാണ് ട്രെയിൻ. 15ന് ഇതേ ട്രെയിൻ തിരിച്ച് സർവീസ് നടത്തും. 06047, 06048 എന്നിങ്ങനെയാണ് ട്രെയിൻ നമ്പറുകൾ. പ്രധാനപ്പെട്ട 20 സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. ഇതിൽ മൂന്ന് ജനറൽ കോച്ചും 14 സ്ലീപ്പറുമാണുള്ളത്.
14ന് രാവിലെ കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്നതാണ് രണ്ടാമത്തെ ട്രെയിൻ. ഇത് പിറ്റേന്ന് പാവിലെ 9.15ന് മംഗളൂരുവിൽ എത്തും. 06157, 06158 എന്നിവയാണ് ട്രെയിൻ നമ്പറുകൾ. മടക്കസർവീസ് 15ന് രാത്രി 8.10ന് മംഗളൂരുവിൽ നിന്നാണ്. ഇത് പിറ്റേന്ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. 14 ജനറൽ കമ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. പ്രധാനപ്പെട്ട 12 സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മംഗളൂരുവിൽ പഠനത്തിനും ജോലിക്കുമായി നിരവധി മലയാളികളാണ് താമസിക്കുന്നത്. പൂജാ അവധി സമയത്ത് മംഗളൂരു- കൊല്ലം, മംഗളൂരു – കൊച്ചുവേളി ട്രെയിൻ അനുവദിച്ചത് നിരവധി യാത്രക്കാർക്ക് ആശ്വാസമേകും.