താരരാജാക്കന്മാർ ഒന്നിച്ച വേട്ടൈയൻ റിലീസിന് ശേഷം സമ്മിശ്രപ്രതികരണങ്ങളാണ് നേടുന്നത്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴേക്കും ആരോഗളതലത്തിൽ 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു.

എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പൊലീസുദ്യോഗസ്ഥനായി സൂപ്പർസ്റ്റാർ രജിനികാന്ത് എത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്.

ഇപ്പോൾ രജിനികാന്തിന് നന്ദി പറയുകയാണ് മഞ്ജു. എസ്പി അതിയൻ ഐപിഎസിന്റെ ഭാര്യ താരയുടെ വേഷമാണ് മഞ്ജു ചെയ്തത്.

അതിയന്റെ താരയാകാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ടെന്നും മഞ്ജു കുറിച്ചു. വേട്ടൈയൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
വേട്ടൈയൻ,
നന്ദി രജനി സർ, തലമുറകളെ പ്രചോദിപ്പിക്കുന്നതിന്.. എന്നെന്നും നിങ്ങളോട് സ്നേഹം മാത്രം.. അതിയന്റെ താരയാകാൻ കഴിഞ്ഞതിൽ സന്തോഷം.. – മഞ്ജു കുറിച്ചു.
മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ബിഗ്ബി അമിതാഭ് ബച്ചനും തെന്നിന്ത്യൻ സൂപ്പർതാരം റാണ ദഗ്ഗുബട്ടിയും വേട്ടൈയനിലുണ്ട്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം വീക്കെൻഡിൽ കൂടുതൽ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.















