കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം; കാവലൊരുക്കി സൈന്യം; കശ്മീരിൽ നിന്ന് പലായനം ചെയ്തവർ മടങ്ങിവരണമെന്ന് ഫറൂഖ് അബ്ദുളള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം; കാവലൊരുക്കി സൈന്യം; കശ്മീരിൽ നിന്ന് പലായനം ചെയ്തവർ മടങ്ങിവരണമെന്ന് ഫറൂഖ് അബ്ദുളള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 11:48 pm IST
FacebookTwitterWhatsAppTelegram

ഉദംപൂർ: ജമ്മു- കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം. വിജയദശമി ദിനമായ ശനിയാഴ്ച നിരവധി പേരാണ് രാവണന്റെയും കുംഭകർണന്റെയും മേഘനാഥന്റെയുമൊക്കെ കൂറ്റൻ കോലങ്ങൾ അഗ്നിക്കിരയാക്കി ശ്രീരാമനെ വരവേൽക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. ഉദംപൂരിലെ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ വലിയ ജനാവലിയായിരുന്നു ഇതിൽ പങ്കെടുക്കാനെത്തിയത്. തിൻമയ്‌ക്ക് മേൽ നൻമയുടെ വിജയമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ദസറ ആഘോഷ കേന്ദ്രങ്ങളിൽ സൈന്യവും സിആർപിഎഫും കടുത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡോഗ് സ്‌ക്വാഡിനെ ഉൾപ്പെടെ വിന്യസിച്ചിരുന്നു. ഉദംപൂരിലെ ആഘോഷത്തിൽ എംഎൽഎ ചെനാനി ബൽവന്ത് സിംഗ് മങ്കോട്ടിയ, ഉദംപൂർ വെസ്റ്റ് എംഎൽഎ പവൻകുമാർ ഗുപ്ത, ഉദംപൂർ ഈസ്റ്റ് എംഎൽഎ ആർ.എസ് പതാനിയ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തി.

നേരത്തെ ശ്രീനഗറിലെ എസ്‌കെ സ്റ്റേഡിയത്തിൽ നടന്ന ദസറ ആഘോഷങ്ങളിൽ ഫാറൂഖ് അബ്ദുളള പങ്കെടുത്തിരുന്നു. കശ്മീർ വിട്ടുപോയവർ തിരിച്ചുവരണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ഇപ്പോൾ അതിനുളള അവസരമാണെന്നും നാഷണൽ കോൺഫറൻസ് നേതാവ് കൂടിയായ ഫറൂഖ് അബ്ദുളള പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ കാര്യം മാത്രമല്ല ജമ്മുവിൽ നിന്ന് ഉപേക്ഷിച്ചുപോയ ജനങ്ങളുടെ കാര്യം കൂടിയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നിങ്ങളുടെ ശത്രുവല്ല. നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും ഫറൂഖ് അബ്ദുളള കൂട്ടിച്ചേർത്തു.

Tags: നാഷണൽ കോൺഫറൻസ്Kashmirkashmiri panditsNavarathri 2024Dussehra UdhampurSrinagar SK StadiumUdhampur Sports Groundഫറൂഖ് അബ്ദുളള
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies