അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രം ആനന്ദ് ശ്രീബാലയുടെ ടീസർ നാളെ പുറത്തിറങ്ങും. അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് ടീസർ എത്തുന്നത്. കാത്തിരിപ്പ് അവസാനിക്കുന്നുവെന്നും ആനന്ദ് ശ്രീബാലയുടെ ടീസർ നാളെ നിങ്ങൾക്ക് മുന്നിലെത്തുമെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.
അർജുൻ അശോകനും അപർണാ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വിഷ്ണു വിനയ് ആണ് സംവിധാനം ചെയ്യുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സംഗീത, ഇന്ദ്രൻസ്, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.















