സോഷ്യൽ മീഡിയയിൽ സ്റ്റാറായ ഒരു ഐഎഎസ് ഉദ്യോഗസ്ഥയാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒഷിൻ ശർമ. 32-കാരി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത് ഒരു സ്ഥലം മാറ്റത്തിന് പിന്നാലെയാണ്. പുതിയ പോസ്റ്റിംഗ് നൽകാതെയാണ് യുവ ഐഎഎസുകാരിയെ ഹിമാചൽ സർക്കാർ സ്ഥലം മാറ്റിയത്. ഇതോടെ കാരണം എന്താണെന്ന് അറിയാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥയുടെ ആരാധകർ. മാണ്ഡിയിലെ സന്ദോളിലെ തഹസിൽദാറായിരുന്നു ഒഷിൻ ശർമ.
മാണ്ഡി ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഭരണപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവരെ സ്ഥലം മാറ്റിയതെന്നാണ്. ജോലിയിലെ പ്രകടനം വിലയിരുത്തി, ഇത് മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ ഉദ്യോഗസ്ഥയ്ക്ക് വിവിധ അക്കൗണ്ടുകളിലായി 8.8 ലക്ഷം പേർ പിന്തുടുരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.96 ലക്ഷം ഫോളോവേഴ്സുള്ള ഇവരെ ഫെയ്സ്ബുക്കിൽ 1.28ലക്ഷം പേർ പിന്തുടരുന്നുണ്ട്.തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതേസമയം ഉദ്യോഗസ്ഥ കഠിനാദ്ധ്വാനം ചെയ്യുന്നയാളാണെന്നും മറുവാദവുമായി ആരാധകരും രംഗത്തുവന്നു.

ചമ്പ സ്വദേശിനിയായ ഒഷിൻ ശർമ്മ പിന്നീട് ധരംശാലയിലേക്ക് താമസം മാറുകയായിരുന്നു. 2022 ജനുവരിയിലാണ് ഇവർ സിവിൽ സർവീസിൽ പ്രവേശിക്കുന്നത്. 2021 ഏപ്രിൽ 25ൽ ധരംശാല എം.എൽ.എയായിരുന്ന വിശാലിനെ വിവാഹം കഴിച്ചെങ്കിലും ജൂണിൽ ഭർത്താവിനെതിരെ ഗാർഹിക പീഡന ആരോപണം ഉന്നയിച്ച് ഇവർ രംഗത്തുവന്നു. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതാരാവുകയും ചെയ്തു.
















