പാരിസ്: ഫ്രാൻസിൽ ടെസ്‌ല കാർ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. റോഡിലെ സൈൻ ബോർഡിൽ കാറിടിച്ച് തീപിടിക്കുകയായിരുന്നു. ഫ്രാൻസിലെ നിയോർട്ട് നഗരത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡിലെ സൈൻ ബോർഡിൽ ഇടിച്ചുണ്ടായ തീപിടിത്തമാണെന്നാണ് പ്രാഥമിക നിഗമനം. ദൃക്‌സാക്ഷികളില്ലാത്തതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
അപകടത്തിൽ മരിച്ച ഡ്രൈവറും മൂന്ന് യാത്രക്കാരും തിരിച്ചറിയാനാവാത്ത വിധം പൊള്ളലേറ്റ നിലയിലാണ്. സ്പേസ് എക്സ് സ്ഥാപകനായ ഇലോൺ മസ്‌കാണ് ടെസ്‌ല കമ്പനിയുടെ സഹസ്ഥാപകൻ. ഒരുകോടിയിലധികം രൂപ വിലമതിക്കുന്ന ടെസ്‌ല കാറുകൾ ഇന്ത്യൻ വാഹന വിപണിയിലും തരംഗമായി മാറിയിരുന്നു.