ചിലപ്പോൾ സന്തോഷം, അല്ലെങ്കിൽ സങ്കടം, അതുമല്ലെങ്കിൽ അത്ഭുതം, ഭയം.. സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോകൾ കണ്ടാൽ ഈപ്പറഞ്ഞ വികാരങ്ങൾ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കൺഫ്യൂഷനാകുമ്പോഴോ? അത്തരമൊരു വീഡിയോയാണ് ഇപ്പോൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സ് കീഴടക്കുന്നത്.
വീടിന് പുറത്തേക്ക് കടന്ന ഒരു സ്ത്രീ.. അവർ സ്ട്രീറ്റിന് കുറുകെ നടക്കുകയാണ്. കയ്യിൽ ആപ്പിൾ എന്ന് തോന്നിപ്പിക്കുന്ന വസ്തുവുമുണ്ട്. ഇത് കഴിച്ചുകൊണ്ടാണ് അവർ സ്ട്രീറ്റ്ലൈനിന് കുറുകെ നടക്കുന്നത്. സാരി ധരിച്ച ഒരു മദ്ധ്യവയസ്ക.. അപ്പോഴാണ് മുകളിൽ നിന്ന് ഒരു വാട്ടർ ടാങ്ക് വന്ന് വീഴുന്നത്. അതും സ്ത്രീയുടെ തലയിൽ. ആ വാട്ടർ ടാങ്കിന്റെ വായ്ഭാഗത്ത് കൂടി സ്ത്രീയുടെ തല പുറത്തേക്ക് വരുന്നതാണ് പിന്നീടുള്ള കാഴ്ച. ഇതെന്താണ് ഇപ്പോൾ സംഭവിച്ചതെന്ന ഭാവത്തിൽ നേരത്തെ കടിച്ച ആപ്പിളിന്റെ കഷ്ണം ചവച്ചുകൊണ്ട് അവർ സ്തബ്ധയായി നിൽക്കുന്നു. അപ്പോഴേക്കും അടുത്തുള്ളവർ ഓടിക്കൂടുന്നതും വാട്ടർ ടാങ്ക് റോഡിലേക്ക് വലിച്ചെറിഞ്ഞയാളെ ശകാരിക്കുന്നതും വീഡിയോയിൽ കാണാം.
Woman Survives Close Call as Water Tank Falls – Watch #ViralVideo #Viral #WaterTank
Read More: https://t.co/1BV2TfeaJH pic.twitter.com/BVFaaSuUi1
— TIMES NOW (@TimesNow) October 14, 2024
ചിരിക്കണോ അതോ പേടിക്കണോ എന്നറിയാത്ത മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങളെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റ്. വേറെയും രസകരമായ കമന്റുകൾ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അവരിപ്പോഴും അത് ചവച്ചുകൊണ്ടിരിക്കുകയാണ്, ഇതെങ്ങനെ സാധ്യമായി?, അവർ തികഞ്ഞ ഭാഗ്യവതിയാണ്, – എന്നിങ്ങനെ പോകുന്നു കമന്റുകൾ..















