ദോഹ: ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24-ാം ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും ഖത്തർ രാജകുടുംബാംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ താനി ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഖത്തർ റീജണൽ ഡയറക്ടർ ഷൈജൻ എം ഒ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 25,000 ചതുരശ്രയടി വിസ്തീർണത്തിൽ ഖത്തറിലെ ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.
ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി,ഹോട്ട് ഫുഡ്, പഴം പച്ചക്കറി മാംസം മത്സ്യ ഉത്പന്നങ്ങൾ അടക്കം വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ 271-ാമത്തെ ഹൈപ്പർമാർക്കറ്റാണ് ഉമ്മുൽ അമദിലേത്.