ഞാനും സൂര്യയും തമ്മിൽ വർഷങ്ങളായുള്ളത് നല്ല ബന്ധമാണെന്ന് മലയാളി താരം സഞ്ജു സാംസൺ. ബിപിസിഎല്ലിൽ ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. അവർക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ജൂനിയർ ക്രിക്കറ്റ് മുതൽ ഇന്ത്യൻ എയ്‌ക്കായും ഒരുമിച്ച് കളിച്ചവരാണ് ഞാനും സൂര്യയും. അദ്ദേഹം സൂര്യയിൽ നിന്ന് സൂര്യകുമാർ യാദവായത് ഞാൻ കൂടെ നിന്ന് കണ്ടതാണ്. ആശയവിനിമയത്തിനുള്ള കഴിവാണ് സൂര്യയെ ഏറെ വ്യത്യസ്തനാക്കുന്നത്.
ഉള്ള കാര്യം മുഖത്ത് നോക്കി പറയും. ഒരാൾ ടീമിലുണ്ടേ? ഇല്ലയോ? എന്തുകാെണ്ട് ഇല്ല, എന്ത് ചെയ്താൽ ടീമിലുണ്ടാകും. ഇങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമായി പറയും. അതുകൊണ്ട് തന്നെ ഡ്രെസ്സിംഗ് റൂമിലുള്ളവർക്ക് നല്ല സന്തോഷവും ബോദ്ധ്യവുമുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ സഹതാരങ്ങളെ സൂര്യ എപ്പോഴും പിന്തുണയ്‌ക്കും. കളിക്കാർ ആ വിശ്വാസം സൂര്യയോടുമുണ്ട്. ഇത് ടീമിന്റെ പ്രകടനത്തിലും പ്രതിഫലിക്കും
സെഞ്ചുറിക്ക് അരികെ നില്‍ക്കുമ്പോള്‍ ബീറ്റണായപ്പോള്‍ സൂര്യ എന്‍റെ അടുത്തുവന്ന് ചോദിച്ചു, നീ എന്താണ് ചിന്തിക്കുന്നതെന്ന്. ഞാന്‍ അടിക്കാന്‍ തന്നെയാണ് നോക്കുന്നതെന്ന് പറഞ്ഞു. അടിച്ചോ, പക്ഷെ ഒരു സെഞ്ചുറി നീ അര്‍ഹിക്കുന്നുണ്ട്. അത് ഉറപ്പാക്കണമെന്ന് പറഞ്ഞു.ഒരു ക്യാപ്റ്റന്‍ അങ്ങനെ പറയുമ്പോ കുറച്ചു കൂടി നോര്‍മലായി കളിക്കാന്‍ പറ്റി. ഒന്നോ രണ്ടോ പന്ത് കൂടുതൽ എടുത്താലും കുഴപ്പമില്ലല്ലോ!
30 പന്തിൽ 90 ഒക്കെ എടുത്ത് നിൽക്കുകയല്ലേ. സെഞ്ചുറിയടിച്ച ശേഷം കൂടുതൽ സന്തോഷം തോന്നിയത്. സൂര്യകുമാര്‍ ഹെല്‍മെറ്റ് ഊരി ആഘോഷിക്കാനായി ഓടി വന്നപ്പോഴാണ്.ഒരു ക്യാപ്റ്റന്‍റെ ഭാഗത്തുനിന്ന് അത്രവലിയ പിന്തുണ കിട്ടുന്നത് ഒരു കളിക്കാരന്‍റെ ഭാഗ്യമാണ്. സെഞ്ചുറി അടിച്ചശേഷം എങ്ങനെ ആഘോഷിക്കണമെന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് സൂര്യയുടെ വരവ്.——–സഞ്ജു പറഞ്ഞു.