കോഴിക്കോട് ബസ് അപകടം; അപകടകരമായി വാഹനം ഓടിച്ചു; കേസെടുത്ത് പൊലീസ്

Published by
Janam Web Desk

കോഴിക്കോട്: അത്തോളിയിലെ ബസ് അപകടത്തിൽ കേസെടുത്ത് പൊലീസ്. അജ്‌വ ബസിലെ കണ്ടക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എ സി ബ്രദർസ് എന്ന ബസിലെ ഡ്രൈവർക്ക് എതിരെയാണ് കേസ്.

എതിർ ദിശയിൽ നിന്നും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന രീതിയിൽ ബസ് ഓടിച്ചതിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് കുറ്റ്യാടി കോഴിക്കോട് പാതയിൽ കോളിയോട്ട് താഴത്താണ് അപകടം നടന്നത്.

ഇരു ബസുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 60 പേർക്കാണ് പരിക്കേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Share
Leave a Comment