ഇന്ത്യ 6ജി സാങ്കേതികവിദ്യയിൽ ലോകത്തെ നയിക്കും; ബിഎസ്എൻഎൽ 5ജി ജൂൺ മാസത്തോടെ: ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ 6ജി സാങ്കേതികവിദ്യയിൽ ലോകത്തെ നയിക്കും; ബിഎസ്എൻഎൽ 5ജി ജൂൺ മാസത്തോടെ: ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 07:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് 4ജി സേവനങ്ങൾ വരും വർഷ മെയ് മാസത്തോടെ സജ്ജമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജൂൺ മാസത്തോടെ 5ജി സർവീസും ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇന്ത്യ, 4ജിയിൽ ലോകത്തെ പിന്തുടർന്നുവെന്നും 5ജിയിൽ ലോകത്തോടൊപ്പം പങ്കുച്ചേരുന്നുവെന്നും 6ജി സാങ്കേതികവിദ്യയിൽ ലോകത്തെ നയിക്കുമെന്നും സിന്ധ്യ പറഞ്ഞു. യുഎസ്-ഇന്ത്യ പങ്കാളിത്ത ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച സങ്കേതിക വിദ്യയാണ് ഉപയോ​ഗിക്കുന്നത്. മറ്റുള്ളവരുടെ ഉപകരണങ്ങളോ മറ്റ് ഭാ​ഗങ്ങളോ ഉപയോ​ഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇക്കാരണത്താലാണ് 4ജി, 5ജി സാങ്കേതികവിദ്യയിൽ ബിഎസ്എൻഎൽ അൽപം പിന്നോട്ട് പോയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ടെലികോം മേഖല തന്നെ വലി മാറ്റത്തിനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കാമ്പും റേഡിയോ ആക്സസ് നെറ്റ്‌വർക്കും ബിഎസ്എൻഎല്ലിന് സ്വന്തമായുണ്ട്. അടുത്ത വർഷം മെയ് മാസം വരെ ഒരു ലക്ഷം സൈറ്റുകളുടെ പ്ലാൻ ലഭിച്ചിട്ടുണ്ട്. ഇന്നലെ വരെ 38,300 സൈറ്റുകൾ പുറത്തിറക്കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജൂൺ മാസത്തോടെ 5ജി യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള സി-ഡോട്ടിന്റെയും ഐടി കമ്പനിയായ ടിസിഎസിന്റെയും കൺസോർഷ്യം വികസിപ്പിച്ചെടുത്ത 4ജി സാങ്കേതികവിദ്യയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്.

Tags: bsnljyotiraditya scindia5 g
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies